നാടക നടന്‍ ഹൃദയാഘാതം മൂലം മരിച്ചു

ചെമ്മനാട്: ചെമ്മനാട് മണല്‍ മസ്ജിദിന് സമീപം താമസിക്കുന്ന എം. ഖാലിദിന്റെ മകന്‍ അഷ്‌റഫ് മണല്‍ (50) ഹൃദയാഘാതം മൂലം മരണപ്പെട്ടു. രാവിലെ ജോലി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുന്ന സമയത്ത് നെഞ്ച് വേദന അനുഭവപ്പെട്ട് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പഴയകാല നാടക നടന്‍ ആയിരുന്നു. ചെമ്മനാട് ജമാഅത്ത് കമ്മിറ്റി അംഗം, ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ആദ്യകാല പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.ഭാര്യ: ആയിഷ ചൂരി. മക്കള്‍: ആദില (വിദ്യാര്‍ഥിനി, […]

ചെമ്മനാട്: ചെമ്മനാട് മണല്‍ മസ്ജിദിന് സമീപം താമസിക്കുന്ന എം. ഖാലിദിന്റെ മകന്‍ അഷ്‌റഫ് മണല്‍ (50) ഹൃദയാഘാതം മൂലം മരണപ്പെട്ടു. രാവിലെ ജോലി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുന്ന സമയത്ത് നെഞ്ച് വേദന അനുഭവപ്പെട്ട് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പഴയകാല നാടക നടന്‍ ആയിരുന്നു. ചെമ്മനാട് ജമാഅത്ത് കമ്മിറ്റി അംഗം, ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ആദ്യകാല പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: ആയിഷ ചൂരി. മക്കള്‍: ആദില (വിദ്യാര്‍ഥിനി, മാലിക് ദീനാര്‍ ഫാര്‍മസി കോളേജ് സീതാംഗോളി), അന്‍ഷീല (വിദ്യാര്‍ഥിനി, ഉദുമ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, കുണിയ ), ഖാലിദ്, ഇബ്രാഹിം ഖലീല്‍ (വിദ്യാര്‍ത്ഥികള്‍, ഗവ. യു. പി സ്‌കൂള്‍ ചെമ്മനാട് വെസ്റ്റ്). സഹോദരങ്ങള്‍: അബൂബക്കര്‍ (സൗദി അറേബ്യ), സുലൈമാന്‍ (ദുബായ്), സൈനബ, ജമീല, മുബീന, റഹ്‌മത്ത്, റുബീന, പരേതനായ ഇബ്രാഹിം ഖലീല്‍.

Related Articles
Next Story
Share it