ചെര്‍ക്കള അഞ്ചാംമൈലിലെ ഓവുചാല്‍ വിടവ് അപകട ഭീഷണി ഉയര്‍ത്തുന്നു

ചെര്‍ക്കള: ചെര്‍ക്കള അഞ്ചാം മൈലില്‍ ഓവുചാല്‍ വിടവ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകട ഭീഷണിയുയര്‍ത്തുന്നു.രാത്രികാലങ്ങളിലാണ് വാഹനങ്ങള്‍ കൂടുതലും ഈ ഭാഗത്ത് അപകടത്തില്‍പെടുന്നത്. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് രാത്രിയില്‍ ഓവുചാലിന്റെ വിടവ് കാണാന്‍ സാധിക്കാത്തതിനാലാണ് അപകടം സംഭവിക്കുന്നത്. ഇന്നലെ രാത്രി കാര്‍ ഓവുചാല്‍ വിടവിലേക്ക് വീണു. ഇതേ തുടര്‍ന്നുണ്ടായ ആഘാതത്തില്‍ കാറിന് കേടുപാടുകള്‍ സംഭവിച്ചു. കഴിഞ്ഞ ദിവസം ഓവുചാല്‍ സ്ലാബിന് മുകളിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീക്ക് കാല്‍ തെന്നി വിടവിലേക്ക് വീണതിനെ തുടര്‍ന്ന് പരിക്കേറ്റിരുന്നു.ഇരുചക്രവാഹനങ്ങളും ഇവിടെ അപകടത്തില്‍ പെടുന്നുണ്ട്. ഒരു വര്‍ഷത്തോളമായി ഇത് […]

ചെര്‍ക്കള: ചെര്‍ക്കള അഞ്ചാം മൈലില്‍ ഓവുചാല്‍ വിടവ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകട ഭീഷണിയുയര്‍ത്തുന്നു.
രാത്രികാലങ്ങളിലാണ് വാഹനങ്ങള്‍ കൂടുതലും ഈ ഭാഗത്ത് അപകടത്തില്‍പെടുന്നത്. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് രാത്രിയില്‍ ഓവുചാലിന്റെ വിടവ് കാണാന്‍ സാധിക്കാത്തതിനാലാണ് അപകടം സംഭവിക്കുന്നത്. ഇന്നലെ രാത്രി കാര്‍ ഓവുചാല്‍ വിടവിലേക്ക് വീണു. ഇതേ തുടര്‍ന്നുണ്ടായ ആഘാതത്തില്‍ കാറിന് കേടുപാടുകള്‍ സംഭവിച്ചു. കഴിഞ്ഞ ദിവസം ഓവുചാല്‍ സ്ലാബിന് മുകളിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീക്ക് കാല്‍ തെന്നി വിടവിലേക്ക് വീണതിനെ തുടര്‍ന്ന് പരിക്കേറ്റിരുന്നു.
ഇരുചക്രവാഹനങ്ങളും ഇവിടെ അപകടത്തില്‍ പെടുന്നുണ്ട്. ഒരു വര്‍ഷത്തോളമായി ഇത് അപകട ഭീഷണി ഉയര്‍ത്തുകയാണെന്ന് വാഹന യാത്രക്കാര്‍ പറയുന്നു. പകല്‍ നേരത്തും വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഓവുചാല്‍ ശ്രദ്ധയില്‍പെട്ടില്ലെങ്കില്‍ അപകടം സംഭവിക്കും. ദൂരത്ത് നിന്ന് വാഹനങ്ങള്‍ ഓടിച്ചുവരുമ്പോള്‍ ഓവുചാല്‍ കാണാന്‍ കഴിയാത്തതിനാല്‍ അടുത്തെത്തുമ്പോള്‍ ജാഗ്രത പാലിക്കാന്‍ കഴിയുന്നില്ല. ഇതോടെയാണ് അപകടങ്ങളുണ്ടാകുന്നത്.
സമീപത്ത് പ്രാഥമികാരോഗ്യ കേന്ദ്രവും സ്‌കൂളുമുള്ളതിനാല്‍ അഞ്ചാംമൈലിലെ ഓവുചാല്‍ സ്ലാബിന് മുകളിലൂടെ വിദ്യാര്‍ത്ഥികളും സ്ത്രീകളുമടക്കം നിരവധി പേരാണ് നടന്നുപോകുന്നത്. ഓവുചാല്‍ സ്ലാബിന്റെ വിടവ് നികത്തി അപകടങ്ങള്‍ ഒഴിവാക്കാന്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it