കുമ്പള: കൂലിത്തൊഴിലാളികളായ ദമ്പതികള്‍ താമസിക്കുന്ന ക്വാര്‍ട്ടേര്‍സില്‍ പട്ടാപ്പകല്‍ കവര്‍ച്ച. ക്വാര്‍ട്ടേര്‍സിന്റെ വാതില്‍ തകര്‍ത്ത് 14 പവന് സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. നായിക്കാപ്പ് നാരായാണ മംഗലത്തെ വിനോദ് കുമാറും കുടുംബവും താമസിക്കുന്ന ക്വാര്‍ട്ടേര്‍സിലാണ് കവര്‍ച്ച. ഇന്നലെ രാവിലെ വിനോദ് കുമാറും ഭാര്യ മാലിനിയും ജോലിക്ക് പോയിരുന്നു. വൈകിട്ട് അഞ്ചരയോടെ തിരിച്ചെത്തിയപ്പോഴാണ് ക്വാര്‍ട്ടേര്‍സിന്റെ പിറക് വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കാണുന്നത്. അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നു.