പള്ളത്തടുക്കയില്‍ ഇരുനില വീടിന്റെ വാതില്‍ തകര്‍ത്ത് 50 പവനിലേറെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു
ബദിയടുക്ക: പള്ളത്തടുക്കയില്‍ ഇരുനില വീടിന്റെ താഴത്തെ നിലയിലെ വാതില്‍ പൂട്ട് തകര്‍ത്ത് 50 പവനിലേറെ വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. പള്ളത്തടുക്കയിലെ അബ്ദുള്‍ റസാഖിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. താഴത്തെ നിലയിലെ മുന്‍വാതില്‍ പൂട്ട് തകര്‍ത്ത് അകത്തുകയറിയ മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണം കവര്‍ച്ച ചെയ്യുകയായിരുന്നു. അബ്ദുള്‍ റസാഖും കുടുംബവും ഇന്നലെ വീട് പൂട്ടി എതിര്‍ത്തോടിലെ മകളുടെ വീട്ടില്‍ പോയതായിരുന്നു. ഇന്ന് രാവിലെയാണ് ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയത്. മുന്‍വശത്തെ വാതില്‍ കുത്തിതുറന്ന നിലയില്‍ കണ്ടതോടെ അകത്തുകയറി പരിശോധിച്ചപ്പോഴാണ് […]

ബദിയടുക്ക: പള്ളത്തടുക്കയില്‍ ഇരുനില വീടിന്റെ താഴത്തെ നിലയിലെ വാതില്‍ പൂട്ട് തകര്‍ത്ത് 50 പവനിലേറെ വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. പള്ളത്തടുക്കയിലെ അബ്ദുള്‍ റസാഖിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. താഴത്തെ നിലയിലെ മുന്‍വാതില്‍ പൂട്ട് തകര്‍ത്ത് അകത്തുകയറിയ മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണം കവര്‍ച്ച ചെയ്യുകയായിരുന്നു. അബ്ദുള്‍ റസാഖും കുടുംബവും ഇന്നലെ വീട് പൂട്ടി എതിര്‍ത്തോടിലെ മകളുടെ വീട്ടില്‍ പോയതായിരുന്നു. ഇന്ന് രാവിലെയാണ് ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയത്. മുന്‍വശത്തെ വാതില്‍ കുത്തിതുറന്ന നിലയില്‍ കണ്ടതോടെ അകത്തുകയറി പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണം കാണാനില്ലെന്ന് വ്യക്തമായത്. വിവരമറിഞ്ഞ് കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ. സുധാകരന്‍ സ്ഥലത്തെത്തി. ബദിയടുക്ക പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ റുമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കവര്‍ച്ച നടന്ന വീട്ടില്‍ പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ഉടന്‍ ഇവിടെയെത്തുമെന്നാണ് അറിയുന്നത്. അബ്ദുള്‍ റസാഖിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.