മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി വീണ്ടും ജീവിതത്തിലേക്ക് തിരിച്ച് വന്നയാള്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി

ബദിയടുക്ക: മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി വീണ്ടും ജീവിതത്തിലേക്ക് തിരിച്ച് വന്നയാള്‍ അവസാനം മരണത്തിന് കീഴടങ്ങി. ബദിയടുക്ക വാന്തിച്ചാലിലെ ഗുരുവ(58)യാണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് അസുഖബാധിതനായ ഗുരുവയെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മംഗളൂരു ദേര്‍ളക്കട്ടയിലെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഗുരുവയെ രണ്ട് ദിവസത്തിന് ശേഷം മരിച്ചെന്നും ബന്ധുക്കളെ വിവരമറിയിക്കാനും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇത് പ്രകാരം ബന്ധുക്കള്‍ സംസ്‌കാരത്തിനുള്ള ചിതയും മറ്റും ഒരുക്കി ഗുരുവയെ ആംബുലന്‍സില്‍ നാട്ടിലേക്ക് കൊണ്ടു വരുന്നതിനിടെ […]

ബദിയടുക്ക: മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി വീണ്ടും ജീവിതത്തിലേക്ക് തിരിച്ച് വന്നയാള്‍ അവസാനം മരണത്തിന് കീഴടങ്ങി. ബദിയടുക്ക വാന്തിച്ചാലിലെ ഗുരുവ(58)യാണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് അസുഖബാധിതനായ ഗുരുവയെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മംഗളൂരു ദേര്‍ളക്കട്ടയിലെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഗുരുവയെ രണ്ട് ദിവസത്തിന് ശേഷം മരിച്ചെന്നും ബന്ധുക്കളെ വിവരമറിയിക്കാനും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇത് പ്രകാരം ബന്ധുക്കള്‍ സംസ്‌കാരത്തിനുള്ള ചിതയും മറ്റും ഒരുക്കി ഗുരുവയെ ആംബുലന്‍സില്‍ നാട്ടിലേക്ക് കൊണ്ടു വരുന്നതിനിടെ പാതിവഴിയില്‍ ഗുരുവ കാല്‍ അനക്കുന്നതും കണ്ണ് തുറക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു. ഇത് കണ്ട് അമ്പരന്ന ബന്ധുക്കള്‍ ഗുരുവയെ കഴിഞ്ഞ ദിവസം വീണ്ടും കാസര്‍കോട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭാര്യ: ശാരദ. മക്കള്‍: ഹര്‍ഷ, വര്‍ഷ. സഹോദരങ്ങള്‍: ഭട്ട്യ, ബാബു, സുശീല.

Related Articles
Next Story
Share it