വിട പറഞ്ഞത് തളിപ്പറമ്പിന്റെയും തലശേരിയുടെയും ഹൃദയം കവര്‍ന്ന കാസര്‍കോട് സ്വദേശിയായ ഡോക്ടര്‍

കാസര്‍കോട്: ആരോഗ്യവകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടറും പ്രമുഖ സര്‍ജനുമായിരുന്ന ഡോ. എം. അബ്ദുല്‍ ഖാദറി(87)ന്റെ വിയോഗത്തിലൂടെ നഷ്ടമായത് തലശേരിയുടെയും തളിപ്പറമ്പിന്റെയും ജനകീയനായ ഡോക്ടറെ. ജനനം കാസര്‍കോട് മേല്‍പറമ്പിലായിരുന്നുവെങ്കിലും പതിറ്റാണ്ടുകളായി തളിപ്പറമ്പിന്റെയും തലശേരിയുടെയും പ്രിയപ്പെട്ട ഡോക്ടറായിരുന്നു എം. അബ്ദുല്‍ ഖാദര്‍. തലശേരി രണ്ടാംഗേറ്റിന് സമീപത്തെ ബ്ലോസം എന്ന പേരിലുള്ള വീട്ടിലായിരുന്നു താമസം. തലശേരി ജനറല്‍ ആസ്പത്രിയിലും കണ്ണൂര്‍ ജില്ലാ ആസ്പത്രി, തലശേരി ഷെമി ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലും സേവനം അനുഷ്ടിച്ച ഡോ. അബ്ദുല്‍ ഖാദറിനെ തളിപ്പറമ്പുകാര്‍ക്കും തലശേരിക്കാര്‍ക്കും മറക്കാനാവില്ല. ആധുനിക […]

കാസര്‍കോട്: ആരോഗ്യവകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടറും പ്രമുഖ സര്‍ജനുമായിരുന്ന ഡോ. എം. അബ്ദുല്‍ ഖാദറി(87)ന്റെ വിയോഗത്തിലൂടെ നഷ്ടമായത് തലശേരിയുടെയും തളിപ്പറമ്പിന്റെയും ജനകീയനായ ഡോക്ടറെ. ജനനം കാസര്‍കോട് മേല്‍പറമ്പിലായിരുന്നുവെങ്കിലും പതിറ്റാണ്ടുകളായി തളിപ്പറമ്പിന്റെയും തലശേരിയുടെയും പ്രിയപ്പെട്ട ഡോക്ടറായിരുന്നു എം. അബ്ദുല്‍ ഖാദര്‍. തലശേരി രണ്ടാംഗേറ്റിന് സമീപത്തെ ബ്ലോസം എന്ന പേരിലുള്ള വീട്ടിലായിരുന്നു താമസം. തലശേരി ജനറല്‍ ആസ്പത്രിയിലും കണ്ണൂര്‍ ജില്ലാ ആസ്പത്രി, തലശേരി ഷെമി ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലും സേവനം അനുഷ്ടിച്ച ഡോ. അബ്ദുല്‍ ഖാദറിനെ തളിപ്പറമ്പുകാര്‍ക്കും തലശേരിക്കാര്‍ക്കും മറക്കാനാവില്ല.

ആധുനിക വൈദ്യശാസ്ത്ര ചികിത്സാ സൗകര്യങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ ഇദ്ദേഹം ഏറെ പ്രയത്‌നിച്ചിരുന്നു. തളിപ്പറമ്പിലെ ആദ്യകാല ജനകീയ ഡോക്ടറും ഇദ്ദേഹമാണെന്ന് പറഞ്ഞാല്‍ അധികമാവില്ല. അതുകൊണ്ട് തന്നെ ഡോക്ടറുടെ വിയോഗം തളിപ്പറമ്പിലെ പഴയ തലമുറക്ക് വേദനയായി. 1960 കാലത്ത് തളിപ്പറമ്പ് കോടതി റോഡിന് സമീപം പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാര്‍ ആസ്പത്രിയിലാണ് ഡോ. അബ്ദുല്‍ഖാദര്‍ പ്രാക്ടീസ് ആരംഭിച്ചത്. തൊട്ടടുത്ത് തന്നെയാണ് ഇദ്ദേഹം താമസിച്ചിരുന്നത്. പിന്നീട് താലൂക്ക് ആസ്പത്രിയില്‍ പ്രവേശിച്ചു. അക്കാലത്ത് ഒരു മടിയും കൂടാതെ വീടുകളില്‍ ചെന്ന് രോഗികളെ ചികിത്സിച്ചിരുന്ന ഡോക്ടറായിരുന്നു ഇദ്ദേഹം. ചുമലില്‍ തൂക്കിയ തുണിസഞ്ചിയിലാണ് അദ്ദേഹം ചികിത്സക്കുള്ള ഉപകരണങ്ങള്‍ കരുതിയിരുന്നത്.
തളിപ്പറമ്പുകാരുടെ ഹൃദയം കവര്‍ന്ന ഡോക്ടറാവാന്‍ അധിക സമയം വേണ്ടിവന്നില്ല. സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ മരുന്നുകള്‍ തന്റെ സഞ്ചിയില്‍ കരുതി രോഗികള്‍ക്ക് എത്തിച്ചുകൊടുക്കുമായിരുന്നു. ഡോ. അബ്ദുല്‍ ഖാദറെ തളിപ്പറമ്പുനിന്ന് സ്ഥലം മാറ്റിയപ്പോള്‍ അത് അംഗീകരിക്കാന്‍ ആ നാട്ടുകാര്‍ തയ്യാറായില്ല. അവര്‍ക്ക് അദ്ദേഹം അത്രയ്ക്കും പ്രിയങ്കരനായിരുന്നു.

ഒടുവില്‍ സ്ഥലം മാറ്റത്തിനെതിരെ നാട്ടുകാര്‍ രംഗത്തിറങ്ങി ഉത്തരവ് പിന്‍വലിപ്പിക്കുകയായിരുന്നു. എന്നാല്‍ കുറച്ച് കാലം കഴിഞ്ഞ് അദ്ദേഹത്തെ ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. ഇത് പ്രമോഷന്റെ ഭാഗമായിരുന്നു. എന്നിട്ടും തളിപ്പറമ്പിലെ രോഗികള്‍ തലശേരിയില്‍ ഡോ. അബ്ദുല്‍ ഖാദറിനെ ചെന്നു കണ്ട് ചികിത്സിച്ച് സന്തോഷം കണ്ടെത്തിയിരുന്നു. മേല്‍പറമ്പിലെ ചെറീച്ചാന്റെ മകനായ ഇദ്ദേഹം അറിയപ്പെടുന്ന എഞ്ചിനീയറായിരുന്ന അഹ്‌മദ് കളനാടിന്റെയും ടെലഫോണ്‍ ഉദ്യോഗസ്ഥനായിരുന്ന അബ്ദുല്ലയുടെയും സഹോദരനാണ്. ഭാര്യ: ബീവി. മംഗളൂരു യേനപ്പോയ ആസ്പത്രി എം.ഡിയും ഇ.എന്‍.ടി. സര്‍ജനുമായ ഡോ. മുഹമ്മദ് താഹിര്‍ മകനാണ്. മറ്റു മക്കള്‍: സൗദാബി, സൈറ, ലൈല. മരുമക്കള്‍: ഡോ. കെ. അഹ്‌മദ് കുട്ടി (സൈക്യാട്രിസ്റ്റ്, തിരൂര്‍), അബ്ദുല്‍ റഹ്‌മാന്‍ (എഞ്ചിനീയര്‍, കോഴിക്കോട്), ഡോ. അബ്ബാസ് (മസ്‌ക്കറ്റ്), ബി. പര്‍വ്വീന്‍ (മംഗളൂരു).

Related Articles
Next Story
Share it