നാടിന്റെ നന്മകളെ നെഞ്ചോട് ചേര്‍ത്ത ഭിഷഗ്വരന്
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് പഠനം കഴിഞ്ഞ് സഹപാഠികള്‍ യൂറോപ്പിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കുമൊക്കെ ചേക്കേറിയപ്പോള്‍ തന്റെ സേവനം നാട്ടുകാര്‍ക്ക് കൂടി പ്രയോജനപ്പെടുന്നതാകണമെന്ന ഉറച്ച ചിന്തയാണ് നാല് പതിറ്റാണ്ട് കാലം കാസര്‍കോട്ടുകാരുടെ പ്രിയപ്പെട്ട ഫിസിഷ്യനായി നിലകൊള്ളാന്‍ ഡോ. സക്കരിയക്ക് കരുത്തായത്. എസ്.കെ പൊറ്റക്കാടിന്റെ നോവലുകളും നാടും നാട്ടുമ്പുറവും അതിന്റെ ഭംഗിയുമൊക്കെ അത്രമേല്‍ ഇഷ്ടപ്പെട്ട ഒരാള്‍ക്ക് അങ്ങനയല്ലാതെ ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. ഒരു 'വെസ്റ്റേണ്‍ കണ്ട്രി'യിലും പോയാല്‍ ലഭിക്കാത്ത ബൗദ്ധികമായ സംതൃപ്തിയാണ് (Intellectual satisfaction) തനിക്ക് അതിലൂടെ ലഭിക്കുന്നതെന്ന് അദ്ദേഹം പറയുമായിരുന്നു. […]

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് പഠനം കഴിഞ്ഞ് സഹപാഠികള്‍ യൂറോപ്പിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കുമൊക്കെ ചേക്കേറിയപ്പോള്‍ തന്റെ സേവനം നാട്ടുകാര്‍ക്ക് കൂടി പ്രയോജനപ്പെടുന്നതാകണമെന്ന ഉറച്ച ചിന്തയാണ് നാല് പതിറ്റാണ്ട് കാലം കാസര്‍കോട്ടുകാരുടെ പ്രിയപ്പെട്ട ഫിസിഷ്യനായി നിലകൊള്ളാന്‍ ഡോ. സക്കരിയക്ക് കരുത്തായത്. എസ്.കെ പൊറ്റക്കാടിന്റെ നോവലുകളും നാടും നാട്ടുമ്പുറവും അതിന്റെ ഭംഗിയുമൊക്കെ അത്രമേല്‍ ഇഷ്ടപ്പെട്ട ഒരാള്‍ക്ക് അങ്ങനയല്ലാതെ ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. ഒരു 'വെസ്റ്റേണ്‍ കണ്ട്രി'യിലും പോയാല്‍ ലഭിക്കാത്ത ബൗദ്ധികമായ സംതൃപ്തിയാണ് (Intellectual satisfaction) തനിക്ക് അതിലൂടെ ലഭിക്കുന്നതെന്ന് അദ്ദേഹം പറയുമായിരുന്നു. 1982ല്‍ പഠനം കഴിഞ്ഞ് നേരെ എത്തിയത് തളങ്കര മാലിക് ദീനാര്‍ ആസ്പത്രിയിലാണ്. അതിന്റെ സ്ഥാപകനായ യശശരീരനായ കെ.എസ് അബ്ദുല്ലയില് നിന്ന് ലഭിച്ച പിന്തുണ അദ്ദേഹം നന്ദിയോടെ ഓര്‍ത്തിരുന്നു. പിന്നീട് നഗരത്തിലെ ഫാത്തിമ ആസ്പത്രിയിലെത്തുകയും അരമന ഹോസ്പിറ്റല്‍ എന്ന പേരിലേക്ക് മാറ്റി അതിന്റെ മാനേജ്മെന്റ് ഏറ്റെടുക്കുകയും ചെയ്തു. തോടും അരുവികളേയും ഇഷ്ടപ്പെടുന്ന ആ നിഷ്കളങ്ക മനസ്സില്‍ ഒളിച്ചുവെക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ ആരേയും ഭയപ്പെടാതിരുന്നതും അതുകൊണ്ട് തന്നെയായിരുന്നു.
വന്‍കിട നഗരങ്ങളില്‍ പോയാല്‍ മാത്രമേ മെച്ചപ്പെട്ട ചികിത്സ ലഭിക്കുകയുള്ളുവെന്ന പൊതുധാരണ തിരുത്തപ്പെടേണ്ടതാണെന്ന് ശക്തിയുത്തം വാദിക്കുകയും മികച്ച ചികിത്സ ഇവിടെയും ലഭ്യമാക്കാന്‍ പ്രയത്നിച്ച ഒരാള്‍കൂടിയായിരുന്നു അദ്ദേഹം. 2020ല്‍ കാസര്‍കോട്ട് ആദ്യമായി അത്യാധുനിക കാത്ലാബ് സ്ഥാപിച്ചത് ഇതിന് തെളിവാണ്. അതിന് വേണ്ടിവരുന്ന മുതല്‍മുടക്ക് വന്‍കിട നഗരങ്ങളില്‍ നടത്തിയാല്‍ ഇരട്ടി ലാഭമുണ്ടാക്കാമെങ്കിലും മറ്റ് സ്ഥലങ്ങളിലേക്ക് പോകാന്‍ കഴിയാത്ത താഴെതട്ടിലുള്ളവര്‍ക്കും അതിന്റെ പ്രയോജനം ലഭിക്കുമെന്നതാണ് അദ്ദേഹത്തിന് പ്രേരകമായത്.
ആദ്യകാലത്തൊക്കെ മണിപ്പാലിലെ ആസ്പത്രിയിലേക്കൊക്കെ രോഗികളെ സ്വന്തം കാറില്‍ കൊണ്ടുപോയി സുഖംപ്രാപിച്ച് തിരിച്ചുകൊണ്ടുവന്ന അനുഭവമൊക്കെ ഉത്തരദേശത്തിന് നേരത്തെ നല്കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു.
മരണത്തെ മുഖാമുഖം കണ്ട പല രോഗികളേയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും കഴിഞ്ഞ പല അനുഭവങ്ങളും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നു.
അതോടൊപ്പം മരുന്നിന്റെ റിയാക്ഷനും മറ്റുംകൊണ്ട് രക്ഷപ്പെടുത്താന്‍ കഴിയാത്ത അവസരങ്ങളില്‍ ഉണ്ടായ പ്രതികരണങ്ങളും ഏറെ വിഷമിപ്പിച്ചിരുന്നു. ആറ് മാസം മുമ്പ് ഡോ. സക്കരിയയെ അരമന ആസ്പത്രിയില്‍ നേരിട്ട് കണ്ടപ്പോള്‍ ഏറെ പ്രസന്നവാനായിരുന്നു. കാത്ലാബിന്റെ പ്രവര്‍ത്തനം നിരവധി രോഗികള്‍ക്ക് പ്രയോജനപ്പെടുന്നുവെന്ന ചാരിതാര്‍ത്ഥ്യം ആ മുഖത്തുണ്ടായിരുന്നു.
ഇനി കാര്യങ്ങള്‍ മകളും ഗൈനക്കോളജിസ്റ്റുമായ ഡോ. റമീനയും മരുമകന് കാര്‍ഡിയോളജിസ്റ്റ് ഡോ. മന്‍സൂറും നോക്കിക്കൊള്ളുമെന്ന് പറഞ്ഞു. കുറച്ചുകാലം വിശ്രമിക്കണമെന്നും. വിധി മറിച്ചായിരുന്നു. രണ്ട് മാസത്തിലധികമായി ആരോഗ്യ സ്ഥിതി മോശമായി ചികിത്സയിലായി.
ഇന്നിപ്പോള്‍ മരണവാര്‍ത്തയും. ആരോഗ്യ രംഗത്ത് ജില്ല സ്വയം പര്യാപ്തതയിലേക്ക് കുതിക്കണമെന്ന് സ്വപ്നം കണ്ട്, അതിന് തന്റേതായ സംഭാവനകള്‍ നല്കിയ ആ അതുല്യ വ്യക്തിത്വത്തിന് വിട.
-മുജീബ് അഹ്മദ്