പ്രസവം കഴിഞ്ഞ് ആസ്പത്രിയില്‍ നിന്ന് വീട്ടിലെത്തിയ ഡോക്ടര്‍ മരിച്ചു; പൊലീസ് കേസെടുത്തു

കാഞ്ഞങ്ങാട്: പ്രസവം കഴിഞ്ഞ് ആസ്പത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലെത്തിയ ഡോക്ടര്‍ മരിച്ചു. കൊടക്കാട് ഓലാട്ട് റിട്ട: പൊലീസ് ഉദ്യോഗസ്ഥന്‍ പടന്നക്കാട്ടെ പുരുഷോത്തമന്റ മകള്‍ ഡോ: ആതിര (26)യാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ആതിര കോഴിക്കോട്ടെ സ്വകാര്യാസ് പത്രിയില്‍ പ്രസവിച്ചത്. ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. കഴിഞ്ഞദിവസം ഡിസ്ചാര്‍ജ് ചെയ്ത് കൊടക്കാട്ടെ വീട്ടിലെത്തിയതായിരുന്നു. രാത്രി വൈകി അസ്വസ്ഥത അനുഭവപ്പെട്ടു. പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവ് ഡോ: അര്‍ജുന്‍. അമ്മ: സുസ്മിത. […]

കാഞ്ഞങ്ങാട്: പ്രസവം കഴിഞ്ഞ് ആസ്പത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലെത്തിയ ഡോക്ടര്‍ മരിച്ചു. കൊടക്കാട് ഓലാട്ട് റിട്ട: പൊലീസ് ഉദ്യോഗസ്ഥന്‍ പടന്നക്കാട്ടെ പുരുഷോത്തമന്റ മകള്‍ ഡോ: ആതിര (26)യാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ആതിര കോഴിക്കോട്ടെ സ്വകാര്യാസ് പത്രിയില്‍ പ്രസവിച്ചത്. ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. കഴിഞ്ഞദിവസം ഡിസ്ചാര്‍ജ് ചെയ്ത് കൊടക്കാട്ടെ വീട്ടിലെത്തിയതായിരുന്നു. രാത്രി വൈകി അസ്വസ്ഥത അനുഭവപ്പെട്ടു. പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവ് ഡോ: അര്‍ജുന്‍. അമ്മ: സുസ്മിത. ഒരു സഹോദരിയുണ്ട്. പരിയാരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Related Articles
Next Story
Share it