ജില്ലാതല സോഫ്റ്റ്‌ബോള്‍ ലീഗ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

കാസര്‍കോട്: ജില്ലാ സോഫ്റ്റ്‌ബോള്‍ അസോസിയേഷന്റെ ജില്ലാതല സോഫ്റ്റ്‌ബോള്‍ ലീഗ് ടൂര്‍ണമെന്റ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എല്‍. ഹമീദ് അധ്യക്ഷത വഹിച്ചു. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ആണ്‍ കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 18 ടീമുകള്‍ പങ്കെടുത്തു. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യാഥിതിയായ ഐവ അഷ്‌റഫ് സ്‌പോര്‍ട്‌സ് കിറ്റ് അസോസിയേഷന് കൈമാറി. ഷാഫി നാലപ്പാട് (ഫര്‍ണിച്ചര്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്) സമ്മാനദാനം നടത്തി. സോഫ്റ്റ്‌ബോള്‍ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ കെ. എം. ബല്ലാല്‍ […]

കാസര്‍കോട്: ജില്ലാ സോഫ്റ്റ്‌ബോള്‍ അസോസിയേഷന്റെ ജില്ലാതല സോഫ്റ്റ്‌ബോള്‍ ലീഗ് ടൂര്‍ണമെന്റ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എല്‍. ഹമീദ് അധ്യക്ഷത വഹിച്ചു. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ആണ്‍ കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 18 ടീമുകള്‍ പങ്കെടുത്തു. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യാഥിതിയായ ഐവ അഷ്‌റഫ് സ്‌പോര്‍ട്‌സ് കിറ്റ് അസോസിയേഷന് കൈമാറി. ഷാഫി നാലപ്പാട് (ഫര്‍ണിച്ചര്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്) സമ്മാനദാനം നടത്തി. സോഫ്റ്റ്‌ബോള്‍ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ കെ. എം. ബല്ലാല്‍ പതാക ഉയര്‍ത്തി. ജില്ലാ സെക്രട്ടറി അശോകന്‍ ധര്‍മത്തടുക്ക സ്വാഗതവും ട്രഷറര്‍ ഷാഫി എ. നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it