ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് 25 മുതല്‍ ചെമ്മനാട് നടക്കും

കാഞ്ഞങ്ങാട്: ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ നേതൃത്വത്തിലുള്ള ജില്ലാ ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ 25, 26, ജുലായ് മൂന്ന് തീയതികളില്‍ ചെമ്മനാട് ബീറ്റേണ്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 25ന് അണ്ടര്‍ 11, 13, 15 വിഭാഗം സബ്ജൂനിയര്‍ മത്സരവും 26ന് സീനിയര്‍, മാസ്റ്റേഴ്‌സ് വിഭാഗം മത്സരവും നടക്കും. ജുലായ് മൂന്നിന് അണ്ടര്‍ 17, 19 ജൂനിയര്‍, വെറ്ററന്‍സ് മത്സരങ്ങളും നടക്കും. ആണ്‍-പെണ്‍ വിഭാഗങ്ങളിലായി സിംഗിള്‍സ്, ഡബിള്‍സ്, മിക്‌സഡ് മത്സരങ്ങളുമുണ്ടാകും. മത്സരങ്ങള്‍ ബാഡ്മിന്റണ്‍ താരവും […]

കാഞ്ഞങ്ങാട്: ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ നേതൃത്വത്തിലുള്ള ജില്ലാ ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ 25, 26, ജുലായ് മൂന്ന് തീയതികളില്‍ ചെമ്മനാട് ബീറ്റേണ്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 25ന് അണ്ടര്‍ 11, 13, 15 വിഭാഗം സബ്ജൂനിയര്‍ മത്സരവും 26ന് സീനിയര്‍, മാസ്റ്റേഴ്‌സ് വിഭാഗം മത്സരവും നടക്കും. ജുലായ് മൂന്നിന് അണ്ടര്‍ 17, 19 ജൂനിയര്‍, വെറ്ററന്‍സ് മത്സരങ്ങളും നടക്കും. ആണ്‍-പെണ്‍ വിഭാഗങ്ങളിലായി സിംഗിള്‍സ്, ഡബിള്‍സ്, മിക്‌സഡ് മത്സരങ്ങളുമുണ്ടാകും. മത്സരങ്ങള്‍ ബാഡ്മിന്റണ്‍ താരവും പൊലീസ് സൂപ്രണ്ടുമായ കെ. ഹരിശ്ചന്ദ്ര നായക് ഉദ്ഘാടനം ചെയ്യും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 9037355903 നമ്പറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. 300 ലേറെ കായികതാരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പത്ര സമ്മേളനത്തില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ടി.കെ ഫൈസല്‍, ജനറല്‍ സെക്രട്ടറി അഡ്വ. പി.എ ഫൈസല്‍, ഭാരവാഹികളായ എം. കെ വിനോദ് കുമാര്‍, ഗഫൂര്‍ ബേവിഞ്ച, എച്ച്.പി ജഗദീഷ് സംബന്ധിച്ചു.

Related Articles
Next Story
Share it