റിയാസ് മൗലവി വധക്കേസിലെ പ്രതികളെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിട്ടയച്ചു
കാസര്‍കോട്: കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാ അധ്യാപകനായിരുന്ന കര്‍ണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി(27)യെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിട്ടയച്ചു. ഒന്നാം പ്രതി കുഡ്ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ്. അജേഷ് എന്ന അപ്പു (27), രണ്ടാം പ്രതി കേളുഗുഡെ മാത്തയിലെ നിധിന്‍ (26), മൂന്നാം പ്രതി കേളുഗുഡെ ഗംഗെ നഗറിലെ അഖിലേഷ് (32) എന്ന അഖില്‍ എന്നിവരെയാണ് കോടതി സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ചത്. […]
കാസര്‍കോട്: കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാ അധ്യാപകനായിരുന്ന കര്‍ണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി(27)യെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിട്ടയച്ചു. ഒന്നാം പ്രതി കുഡ്ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ്. അജേഷ് എന്ന അപ്പു (27), രണ്ടാം പ്രതി കേളുഗുഡെ മാത്തയിലെ നിധിന്‍ (26), മൂന്നാം പ്രതി കേളുഗുഡെ ഗംഗെ നഗറിലെ അഖിലേഷ് (32) എന്ന അഖില്‍ എന്നിവരെയാണ് കോടതി സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ചത്. […]
കാസര്‍കോട്: കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാ അധ്യാപകനായിരുന്ന കര്‍ണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി(27)യെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിട്ടയച്ചു. ഒന്നാം പ്രതി കുഡ്ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ്. അജേഷ് എന്ന അപ്പു (27), രണ്ടാം പ്രതി കേളുഗുഡെ മാത്തയിലെ നിധിന്‍ (26), മൂന്നാം പ്രതി കേളുഗുഡെ ഗംഗെ നഗറിലെ അഖിലേഷ് (32) എന്ന അഖില്‍ എന്നിവരെയാണ് കോടതി സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ചത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് വിധി പ്രസ്താവം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി കോഴിക്കോട് ബാറിലെ അഭിഭാഷകന്‍ ടി. ഷാജിത്ത് ഹാജരായി. ഇന്ന് രാവിലെ 11 മണിക്ക് കോടതി ചേര്‍ന്നയുടന്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയുണ്ടായത്.
2017 മാര്‍ച്ച് 21ന് അര്‍ധരാത്രി ബൈക്കിലെത്തിയ മൂന്നംഗസംഘം പഴയ ചൂരി പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകടന്ന് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. മാര്‍ച്ച് 18ന് മീപ്പുഗിരിയില്‍ നടന്ന ഷട്ടില്‍ ടൂര്‍ണ്ണമെന്റിനിടെയുണ്ടായ തര്‍ക്കം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമായിരുന്നു. ഇതോടെ പ്രകോപിതരായ സംഘം ബൈക്കില്‍ ചൂരിയിലെത്തുകയും മീപ്പുഗിരിയില്‍ നടന്ന സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത റിയാസ് മൗലവിയെ കൊലപ്പെടുത്തുകയും ചെയ്തുവെന്നും വര്‍ഗീയസംഘര്‍ഷമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെയാണ് കൊലപാതകം നടത്തിയതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയത്.
കാസര്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്തത് അന്നത്തെ കോസ്റ്റല്‍ സി.ഐ പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്.
കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസയുടെ നേതൃത്വത്തിലാണ് തുടര്‍ അന്വേഷണം നടത്തി 2017 ജൂണില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം, വര്‍ഗീയ കലാപശ്രമം, അതിക്രമിച്ചുകടക്കല്‍, അക്രമിക്കാനായി സംഘം ചേരല്‍, കുറ്റം മറച്ചുവെക്കല്‍ തുടങ്ങിയ വകുപ്പുകളാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്.
ദൃക്സാക്ഷികളടക്കം 100 സാക്ഷികളാണ് ഈ കേസിലുണ്ടായിരുന്നത്. 50 തൊണ്ടിമുതലുകളും 45 രേഖകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിരുന്നു. ശാസ്ത്രീയ തെളിവുകള്‍, ഡി.എന്‍. എ പരിശോധനാ ഫലം ഉള്‍പ്പെടെയുള്ള രേഖകളാണ് സമര്‍പ്പിച്ചിരുന്നത്.
വിധി പറഞ്ഞത് ഒറ്റ വാക്കില്‍
'മൂന്ന് പ്രതികളെയും
വെറുതെ വിടുന്നു'
കാസര്‍കോട്: പലതവണ മാറ്റിവെച്ച റിയാസ് മൗലവി വധക്കേസിലെ വിധി ഇന്ന് ഉണ്ടാവുമെന്നറിഞ്ഞ് ആകാംക്ഷയോടെയായിരുന്നു മൗലവിയുടെ കുടുംബമടക്കം വിധി അറിയാനായി കാത്തിരുന്നത്. എന്നാല്‍ രാവിലെ 11 മണിക്ക് കോടതിയില്‍ വിധി പ്രസ്താവം ആരംഭിച്ച ഉടന്‍ മൂന്ന് പ്രതികളെയും വെറുതെ വിടുന്നു എന്ന ഒറ്റ വാക്കിലാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണന്‍ വിധി പറഞ്ഞത്.
വിധികേട്ട് റിയാസ് മൗലവിയുടെ ഭാര്യ പൊട്ടിക്കരഞ്ഞു; മേല്‍ക്കോടതിയെ സമീപിക്കുമെന്ന് സഹോദരന്‍
കാസര്‍കോട്: റിയാസ് മൗലവി വധക്കേസിന്റെ വിധിയറിയാന്‍ ഭാര്യയും മറ്റ് ബന്ധുക്കളും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെത്തിയിരുന്നു. പ്രതികളെ വിട്ടയച്ചുകൊണ്ടുള്ള കോടതി വിധി കേട്ടതോടെ റിയാസ് മൗലവിയുടെ ഭാര്യ സെയ്ദ പൊട്ടിക്കരഞ്ഞു.
സെയ്ദക്ക് പുറമെ ഒന്‍പത് വയസുള്ള മകള്‍ ഫാത്തിമ ഷബീബയും റിയാസ് മൗലവിയുടെ സഹോദരന്‍ അബ്ദുള്‍ റഹ്മാനും അടക്കമുള്ളവര്‍ കോടതിയില്‍ എത്തിയിരുന്നു. ഇവര്‍ വിധിയില്‍ നിരാശ പ്രകടിപ്പിച്ചു. ഈ കേസിന്റെ നിയമപോരാട്ടവഴികളില്‍ സെയ്ദയുടെ സാന്നിധ്യവുമുണ്ടായിരുന്നു.
റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വിട്ടയച്ച ജില്ലാ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് റിയാസ് മൗലവിയുടെ സഹോദരന്‍ അബ്ദുള്‍ റഹ്മാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതിക്രൂരമായാണ് റിയാസ് മൗലവി കൊലചെയ്യപ്പെട്ടത്. നിരപരാധിയായ തന്റെ സഹോദരന്‍ ജീവിതത്തില്‍ ഇന്നുവരെ ഒരു ഉറുമ്പിനെ പോലും നോവിച്ചിട്ടില്ല. എന്നിട്ടും കൊലപാതകം നടത്തിയത് നാട്ടില്‍ വര്‍ഗീയസംഘര്‍ഷമുണ്ടാക്കാന്‍ വേണ്ടിയാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പ്രതികളെ വിട്ടയച്ചതോടെ തങ്ങള്‍ക്ക് നീതി കിട്ടാതെ പോയി. ഈ സാഹചര്യത്തില്‍ നിയമപോരാട്ടം തുടരുമെന്നും ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്നും അബ്ദുല്‍റഹ്മാന്‍ വ്യക്തമാക്കി.