കടലാക്രമണത്തില്‍ നാശനഷ്ടം നേരിട്ട പ്രദേശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സന്ദര്‍ശിച്ചു

കാസര്‍കോട്: കടലാക്രമണത്തില്‍ കനത്ത നാശനഷ്ടം നേരിട്ട ജില്ലയിലെ തീരപ്രദേശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. കടലാക്രമണം സംഭവിച്ച മൂസോടി, കോയിപ്പാടി, കീഴൂര്‍, ചെമ്പരിക്ക പ്രദേശങ്ങളാണ് ബേബി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചത്. വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂരും ഒപ്പമുണ്ടായിരുന്നു. ചിത്താരി, അജാനൂര്‍, കൊളവയല്‍ പ്രദേശങ്ങളും ബേബി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ശോഭ, വൈസ് പ്രസിഡണ്ട് സബീഷ്, വാര്‍ഡ് മെമ്പര്‍മാരായ മീന, കൃഷ്ണന്‍, അശോകന്‍ എന്നിവരും കൂടെയുണ്ടായിരുന്നു. ജില്ലയിലെ നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്ന് ബേബി […]

കാസര്‍കോട്: കടലാക്രമണത്തില്‍ കനത്ത നാശനഷ്ടം നേരിട്ട ജില്ലയിലെ തീരപ്രദേശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. കടലാക്രമണം സംഭവിച്ച മൂസോടി, കോയിപ്പാടി, കീഴൂര്‍, ചെമ്പരിക്ക പ്രദേശങ്ങളാണ് ബേബി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചത്. വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂരും ഒപ്പമുണ്ടായിരുന്നു. ചിത്താരി, അജാനൂര്‍, കൊളവയല്‍ പ്രദേശങ്ങളും ബേബി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ശോഭ, വൈസ് പ്രസിഡണ്ട് സബീഷ്, വാര്‍ഡ് മെമ്പര്‍മാരായ മീന, കൃഷ്ണന്‍, അശോകന്‍ എന്നിവരും കൂടെയുണ്ടായിരുന്നു. ജില്ലയിലെ നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്ന് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു.

Related Articles
Next Story
Share it