കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ജില്ലക്കാരായ ഉദ്യോഗസ്ഥര്‍ ഉയര്‍ന്നു വരണം-എം.എല്‍.എ

കാസര്‍കോട്: കാസര്‍കോടിനെ വികസന കാര്യത്തില്‍ പിന്നിലാക്കുന്നത് നാട്ടുകാരായ ഉദ്യോഗസ്ഥരുടെ അഭാവമാണെന്നും അത് പരിഹരിക്കാന്‍ ജില്ലക്കാരായ ഉദ്യോഗസ്ഥര്‍ ഉയര്‍ന്നു വരണമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.ഈ മേഖലയില്‍ റൈറ്റ് പാത്ത് എജുക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്ന സേവനങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.റൈറ്റ് പാത്ത് എജുക്കേഷന്‍ ആന്റ് കള്‍ച്ചറല്‍ ഫോറത്തിന്റെ പുതിയ ബാച്ചിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.കെ.എം അഷ്‌റഫ് എം.എല്‍.എ മുഖ്യാതിഥി ആയിരുന്നു.റൈറ്റ് പാത്ത് ചെയര്‍മാന്‍ എ.എം അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ […]

കാസര്‍കോട്: കാസര്‍കോടിനെ വികസന കാര്യത്തില്‍ പിന്നിലാക്കുന്നത് നാട്ടുകാരായ ഉദ്യോഗസ്ഥരുടെ അഭാവമാണെന്നും അത് പരിഹരിക്കാന്‍ ജില്ലക്കാരായ ഉദ്യോഗസ്ഥര്‍ ഉയര്‍ന്നു വരണമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.
ഈ മേഖലയില്‍ റൈറ്റ് പാത്ത് എജുക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്ന സേവനങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
റൈറ്റ് പാത്ത് എജുക്കേഷന്‍ ആന്റ് കള്‍ച്ചറല്‍ ഫോറത്തിന്റെ പുതിയ ബാച്ചിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.കെ.എം അഷ്‌റഫ് എം.എല്‍.എ മുഖ്യാതിഥി ആയിരുന്നു.
റൈറ്റ് പാത്ത് ചെയര്‍മാന്‍ എ.എം അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ യു.എ. ഉമ്മര്‍ സ്വാഗതം പറഞ്ഞു.
കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഹാഫിള ബഷീര്‍, ഡി.വൈ.എസ്.പി സി.എ അബ്ദുല്‍ റഹീം, ഹൊസ്ദുര്‍ഗ് എ.ഇ.ഒ ശരീഫ് കുരിക്കള്‍, സിജി ജില്ലാ പ്രസിഡണ്ട് വി.കെ.പി ഇസ്മായില്‍, രാജേഷ് പാടി, സമീന ടീച്ചര്‍, രമ്യ ബാലന്‍, അബ്ദുല്‍ ഹമീദ് മോഡേണ്‍, ഇസ്സുദ്ദീന്‍, സജ്ജാദ് ചൂരി, പള്ളു ചെമ്മനാട്, മുനീര്‍ സാക്കുറ, അഷ്‌റഫ് സോനു, ഹാഷിം കൊല്ലമ്പാടി, ഇഖ്ബാല്‍ ടി.ഇ, ഹാരിസ് ടി.എച്ച്, ബഷീര്‍ മുസ്തഫ കംബ്ലി തുടങ്ങിയവര്‍ സംസാരിച്ചു. വേണുഗോപാല്‍ പരിശീലന ക്ലാസ്സിന് നേതൃത്വം നല്‍കി.
റൈറ്റ് പാത്ത് പരിശീലന ക്ലാസ്സില്‍ പങ്കെടുത്ത് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ ജുവൈരിയ, റിസ്‌വന്‍, രേഷ്മ ടി.പി, ജുമൈല സി.എ, ഉമ്മു സല്‍മ, ധന്യ, നസീമ, ജംസീറ എന്നിവര്‍ക്ക് എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉപഹാരം നല്‍കി. ഒ.കെ. മഹ്മൂദ് നന്ദി പറഞ്ഞു.

Related Articles
Next Story
Share it