രാജ്യം നേടിയ സ്വാതന്ത്ര്യം മോദി പിച്ചിചീന്തി-കൊടിക്കുന്നില്‍ സുരേഷ് എം.പി

കാഞ്ഞങ്ങാട്: രാജ്യം നേടിയ സ്വാതന്ത്ര്യത്തെ നരേന്ദ്ര മോഡിയുടെ ഭരണത്തില്‍ പിച്ചിചീന്തപ്പെട്ടിരിക്കുകയാണെന്നും യഥാര്‍ത്ഥ ഇന്ത്യയെ തിരിച്ചു പിടിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്നും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ട് കെടിക്കുന്നില്‍ സുരേഷ് എം.പി. പറഞ്ഞു. അവശ്യസാധനങ്ങള്‍ക്കു മേലുള്ള വിലക്കയറ്റം സാധാരണ ജനങ്ങളുടെ ജീവിത ഭാരം വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്നും പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം വിറ്റു തുലക്കുന്ന നയങ്ങളുമായി നരേന്ദ്ര മോഡി മുന്നോട്ടു പോകുകയാണെന്നും കൊടിക്കുന്നില്‍ കുറ്റപ്പെടുത്തി.ഇതിനെതിരെ ഭാരതത്തിലെ ജനങ്ങളെ ഒന്നിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് രാഹുല്‍ ഗാന്ധി എം.പി. നയിക്കുന്ന ഭാരത് ജോഡോ യാത്ര നടക്കുന്നതെന്ന് യാത്രയുടെ ജില്ലാതല സ്വാഗത […]

കാഞ്ഞങ്ങാട്: രാജ്യം നേടിയ സ്വാതന്ത്ര്യത്തെ നരേന്ദ്ര മോഡിയുടെ ഭരണത്തില്‍ പിച്ചിചീന്തപ്പെട്ടിരിക്കുകയാണെന്നും യഥാര്‍ത്ഥ ഇന്ത്യയെ തിരിച്ചു പിടിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്നും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ട് കെടിക്കുന്നില്‍ സുരേഷ് എം.പി. പറഞ്ഞു. അവശ്യസാധനങ്ങള്‍ക്കു മേലുള്ള വിലക്കയറ്റം സാധാരണ ജനങ്ങളുടെ ജീവിത ഭാരം വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്നും പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം വിറ്റു തുലക്കുന്ന നയങ്ങളുമായി നരേന്ദ്ര മോഡി മുന്നോട്ടു പോകുകയാണെന്നും കൊടിക്കുന്നില്‍ കുറ്റപ്പെടുത്തി.
ഇതിനെതിരെ ഭാരതത്തിലെ ജനങ്ങളെ ഒന്നിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് രാഹുല്‍ ഗാന്ധി എം.പി. നയിക്കുന്ന ഭാരത് ജോഡോ യാത്ര നടക്കുന്നതെന്ന് യാത്രയുടെ ജില്ലാതല സ്വാഗത സംഘം രൂപീകരണ യോഗം കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ ഉല്‍ഘാടനം ചെയ്ത് യാത്രയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ ആദ്ധ്യക്ഷത വഹിച്ചു.
ഭാരത് ജോഡോ യാത്ര ജില്ല കോ-ഓര്‍ഡിനേറ്റര്‍ വിനോദ് കുമാര്‍ പള്ളയില്‍ വീട് യാത്രയുടെ ജില്ലയിലെ ഒരുക്കങ്ങള്‍ സംബന്ധിച്ച് വിശദീകരിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സോണി ബൊസ്റ്റ്യന്‍, മുന്‍ ഡി.സി.സി പ്രസിഡണ്ടുമാരായ കെ.പി.കുഞ്ഞിക്കണ്ണന്‍, ഹക്കീം കുന്നില്‍, യു.ഡി.എഫ് കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍, കെ.പി.സി.സി സെക്രട്ടറി നീലകണ്ഠന്‍, കെ.പി.സി.സി മെമ്പര്‍മാരായ പി.എ അഷറഫലി, കെ.വി.ഗംഗാധരന്‍, മീനാക്ഷി ബാലകൃഷ്ണന്‍, സേവാദള്‍ സംസ്ഥാന പ്രസിഡന്റ് രമേശന്‍ കരുവാച്ചേരി, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.കെ രാജേന്ദ്രന്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ പി.വി സുരേഷ്, വി.ആര്‍ വിദ്യാസാഗര്‍, സി.വി. ജയിംസ്, മാമുനി വിജയന്‍, എം കുഞ്ഞമ്പു നമ്പ്യാര്‍, ടോമി പ്ലാച്ചേരി, സുന്ദര ആരിക്കാടി, കരുണ്‍ ഥാപ്പ, ധന്യ സുരേഷ്, ബ്ലോക്ക് പ്രസിഡണ്ടുമാരായ ലക്ഷ്മണ പ്രഭു, ബലരാമന്‍ നമ്പ്യാര്‍, രാജന്‍ പെരിയ, എന്‍.കെ.രത്‌നാകരന്‍, മധുസൂദനന്‍ ബാലൂര്‍, മഡിയന്‍ ഉണ്ണികൃഷ്ണന്‍, പി.കുഞ്ഞികണ്ണന്‍, തോമസ് മാത്യു, പോഷക സംഘടന ജില്ലാ പ്രസിഡണ്ടുമാരായ ബി.പി. പ്രദീപ് കുമാര്‍, എ.വാസുദേവന്‍, പി. രാമചന്ദ്രന്‍, പി.സി. സുരേന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it