ജില്ലയ്ക്ക് നാല്‍പത് വയസ്സ് -എന്നിട്ടും നീലേശ്വരം താലൂക്ക്

നീലേശ്വരം: മെയ് 24 കാസര്‍കോട് ജില്ലക്ക് നാല്പത് വയസ്സ് പൂര്‍ത്തിയായി. ജില്ല രൂപീകരിക്കുമ്പോള്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ ഉറപ്പ് നല്‍കിയ നീലേശ്വരം താലൂക്ക് ഇന്നും യാഥാര്‍ത്ഥ്യമാകാതെ ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുന്നു. ജില്ല രൂപീകരണ സമയത്ത് നീലേശ്വരം ഫര്‍ക്ക ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്നവശ്യപ്പെട്ട് സര്‍വ്വകക്ഷി കമ്മറ്റി ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ ആഹ്വാനം ചെയ്തിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഉറപ്പിന് മേല്‍ ഹര്‍ത്താല്‍ ഒഴിവാക്കുകയായിരുന്നു. ഫര്‍ക്ക അടിസ്ഥാനത്തിലാണ് സാധാരണ താലൂക്ക് രൂപീകരിക്കുന്നത്. ജില്ലയില്‍ ഫര്‍ക്കയുടെ ആസ്ഥാനമായിരുന്നു നീലേശ്വരം. പിന്നീട് […]

നീലേശ്വരം: മെയ് 24 കാസര്‍കോട് ജില്ലക്ക് നാല്പത് വയസ്സ് പൂര്‍ത്തിയായി. ജില്ല രൂപീകരിക്കുമ്പോള്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ ഉറപ്പ് നല്‍കിയ നീലേശ്വരം താലൂക്ക് ഇന്നും യാഥാര്‍ത്ഥ്യമാകാതെ ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുന്നു. ജില്ല രൂപീകരണ സമയത്ത് നീലേശ്വരം ഫര്‍ക്ക ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്നവശ്യപ്പെട്ട് സര്‍വ്വകക്ഷി കമ്മറ്റി ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ ആഹ്വാനം ചെയ്തിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഉറപ്പിന് മേല്‍ ഹര്‍ത്താല്‍ ഒഴിവാക്കുകയായിരുന്നു. ഫര്‍ക്ക അടിസ്ഥാനത്തിലാണ് സാധാരണ താലൂക്ക് രൂപീകരിക്കുന്നത്. ജില്ലയില്‍ ഫര്‍ക്കയുടെ ആസ്ഥാനമായിരുന്നു നീലേശ്വരം. പിന്നീട് വെള്ളരിക്കുണ്ട് താലൂക്ക് അനുവദിക്കുകയായിരന്നു. ജില്ലയില്‍ അടുത്ത താലൂക്ക് രൂപീകരിക്കേണ്ടത് നീലേശ്വരത്താണ്. കേരളത്തില്‍ താലൂക്ക് നിലവിലില്ലാത്ത ഏക നഗരം നീലേശ്വരമാണ്. നാലു കമീഷനുകള്‍ നീലേശ്വരം ആസ്ഥാനമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തില്‍ ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്ക് നിലവിലുള്ളപ്പോള്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഒരു താലൂക്ക് പോലും നിലവിലില്ല. ഹൊസ്ദുര്‍ഗ് താലൂക്ക് വിഭജിച്ച് നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്ന് തീരുമാനമുണ്ടായിരുന്നു.
കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ് നമ്പൂതിരിപ്പാട് മല്‍സരിച്ചു ജയിച്ചത് അന്നത്തെ നീലേശ്വരം നിയമസഭാ മണ്ഡലത്തില്‍ നിന്നായിരുന്നു. ഇ.എം.എസിന്റെ വലിയ സ്വപ്നമായിരുന്നു നീലേശ്വരം ആസ്ഥാനമായ താലൂക്ക് രൂപീകരിക്കുക എന്നത്. അതുകൊണ്ടു തന്നെ, ഇ.എം.എസ് അധികാരത്തില്‍ വന്ന 1957ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുളള ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ നീലേശ്വരം താലൂക്ക് അനുവദിക്കാന്‍ കമ്മീഷനെ വെച്ചിരുന്നു. ഈ ആവശ്യത്തിന് ഇപ്പോള്‍ ആറ് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. പക്ഷെ, ഇതുവരെ ഫലമുണ്ടായിട്ടില്ല. ഇതുവരെ നാലു കമ്മീഷനുകള്‍ നീലേശ്വരം ആസ്ഥാനമായി താലൂക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കിയിട്ടുണ്ട്. ചില തല്‍പര കഷികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി ഈ നാലു കമ്മീഷന്‍ റിപ്പോര്‍ട്ടുകളും ഫയലില്‍ ഉറങ്ങുന്ന അവസഥയാണ്. 1984ല്‍ നീലേശ്വരം താലൂക്കിനായി മുന്‍ ജനപ്രതിനിധികളും പ്രമുഖ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരുമായി ടി.കെ ചന്ദന്‍, ചന്തു ഓഫീസര്‍, എന്‍.കെ കുട്ടന്‍, സി. കൃഷ്ണന്‍ നായര്‍, മുന്‍ എം.പി പി. കരുണാകരന്‍, കെ.പി സതീഷ് ചന്ദ്രന്‍, കെ.പി ജയരാജന്‍, ഡോ. ഇബ്രാഹിം കുഞ്ഞി, എന്‍. മഹേന്ദ്ര പ്രാതാപ് എന്നിവര്‍ ഉള്‍പ്പെടുന്ന 101 പേരുടെ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ ആക്ഷന്‍ കമ്മിറ്റി സര്‍ക്കാരിലേക്ക് നിവേദനം നല്‍കുകയും തുടര്‍ന്ന് ദാമോദരന്‍ നമ്പ്യാര്‍ കമ്മീഷന്‍ വരികയും അദ്ദേഹം നീലേശ്വരം താലൂക്കിനായി ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. 8ഓളം പഞ്ചായത്തുകള്‍ സ്ഥിതി ചെയ്യുന്ന ഫര്‍ക്ക (ബ്ലോക്കില്‍) ഒരു താലൂക്ക് ഇപ്പോഴും ആയിട്ടില്ല. താലൂക്കിനായി സൗകര്യ പ്രദമായ സ്ഥലങ്ങളും കെട്ടിടങ്ങളും നീലേശ്വരത്തുണ്ട്. ജില്ലയിലെ മൂന്നാമത്തെ ടൗണും സാംസ്‌കാരിക കേന്ദ്രവും കൂടിയാണ് നീലേശ്വരം. എട്ടോളം പഞ്ചായത്തുകളുടെ സംഗമ കേന്ദ്രമായ നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപീകരിക്കുന്നതിന് ജനപ്രതിനിധികള്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന ആവശ്യം ശക്തമാണ്. മടിക്കൈ, ചെറുവത്തൂര്‍, വലിയപറമ്പ, കയ്യൂര്‍ ചീമേനി, തൃക്കരിപ്പൂര്‍, പിലിക്കോട് എന്നീ പഞ്ചായത്തുകളും നീലേശ്വരം മുനിസിപ്പാലിറ്റിയും ഉള്‍പ്പെടുത്തി വേണം താലൂക്ക് രൂപീകരിക്കാന്‍.

Related Articles
Next Story
Share it