ജില്ലാ ആസ്പത്രി പഴയ നിലയിലേക്ക് കൊണ്ടുവരണം
കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രി കോവിഡ് ആസ്പത്രിയായി മാറ്റിയിട്ട് ഒന്നര മാസം പിന്നിട്ടു. സാധാരണ അസുഖങ്ങള്‍ക്ക് ജനങ്ങള്‍ ചികിത്സക്കെത്തിയിരുന്ന ജില്ലാ ആസ്പത്രിയെയാണ് ഒരു സുപ്രഭാതത്തില്‍ കോവിഡ് ആസ്പത്രിയാക്കി മാറ്റി അവിടെ കഴിഞ്ഞിരുന്ന രോഗികളെയെല്ലാം ദൂരത്തെ ആസ്പത്രികളിലേക്ക് പറഞ്ഞുവിടുകയായിരുന്നു. ദിവസവും ഈ ആസ്പത്രിയില്‍ ചികിത്സക്കെത്തിയിരുന്ന നൂറുകണക്കിന് രോഗികള്‍ക്കും വിദൂര സ്ഥരങ്ങളിലെ ആസ്പത്രികളെ ആശ്രയിക്കേണ്ടിവന്നു. പനിയും തലവേദനയുമായി പോകുന്നവര്‍ക്ക് പോലും നീലേശ്വരത്തെയോ പൂടുംകല്ലിലേയോ സര്‍ക്കാര്‍ ആസ്പത്രികളെ ആശ്രയിക്കേണ്ടിവന്നു. 250 പേരെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള ജില്ലാ ആസ്പത്രിയെയാണ് കോവിഡ് ആസ്പത്രിയാക്കി മാറ്റിയത്. […]

കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രി കോവിഡ് ആസ്പത്രിയായി മാറ്റിയിട്ട് ഒന്നര മാസം പിന്നിട്ടു. സാധാരണ അസുഖങ്ങള്‍ക്ക് ജനങ്ങള്‍ ചികിത്സക്കെത്തിയിരുന്ന ജില്ലാ ആസ്പത്രിയെയാണ് ഒരു സുപ്രഭാതത്തില്‍ കോവിഡ് ആസ്പത്രിയാക്കി മാറ്റി അവിടെ കഴിഞ്ഞിരുന്ന രോഗികളെയെല്ലാം ദൂരത്തെ ആസ്പത്രികളിലേക്ക് പറഞ്ഞുവിടുകയായിരുന്നു. ദിവസവും ഈ ആസ്പത്രിയില്‍ ചികിത്സക്കെത്തിയിരുന്ന നൂറുകണക്കിന് രോഗികള്‍ക്കും വിദൂര സ്ഥരങ്ങളിലെ ആസ്പത്രികളെ ആശ്രയിക്കേണ്ടിവന്നു. പനിയും തലവേദനയുമായി പോകുന്നവര്‍ക്ക് പോലും നീലേശ്വരത്തെയോ പൂടുംകല്ലിലേയോ സര്‍ക്കാര്‍ ആസ്പത്രികളെ ആശ്രയിക്കേണ്ടിവന്നു. 250 പേരെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള ജില്ലാ ആസ്പത്രിയെയാണ് കോവിഡ് ആസ്പത്രിയാക്കി മാറ്റിയത്.
ഉക്കിനടുക്കയിലെ ജില്ലാ മെഡിക്കല്‍ കോളേജും തെക്കിലിലെ ടാറ്റാ കോവിഡ് ആസ്പത്രിയും നിലവില്‍ ഉണ്ടെന്നിരിക്കെ സാധാരണ രോഗങ്ങളുമായി എത്തുന്ന രോഗികളെ പറഞ്ഞുവിടേണ്ട കാര്യമുണ്ടായിരുന്നില്ല. ഉക്കിനടുക്കയിലും തെക്കിലിലും വേണ്ടത്ര കിടക്കകളും മറ്റ് സൗകര്യങ്ങളും ഉണ്ട്. ഇതൊക്കെ ഉപയോഗപ്പെടുത്താതെ ജില്ലാ ആസ്പത്രി ഇവ്വിധം ആക്കേണ്ടിയിരുന്നില്ല. കോവിഡിന്റെ തീവ്രത കുറഞ്ഞുവരുന്നുണ്ടെന്നാണ് ഓരോ ദിവസത്തെയും രോഗികളുടെ എണ്ണം പരിശോധിച്ചാല്‍ മനസിലാവുന്നത്. നാനൂറും അഞ്ഞൂറും പോസിറ്റീവ് കേസുകള്‍ വരെ പ്രതിദിനം ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 75ന് താഴെ എത്തിയിട്ടുണ്ട്. അത് കണക്കിലെടുത്ത് ജില്ലാ ആസ്പത്രിയെ പഴയ നിലയിലാക്കുന്നതില്‍ തെറ്റില്ല. രോഗ മുക്തി നേടുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ജില്ലാ ആസ്പത്രിയില്‍ 49 രോഗികളാണ് ഇപ്പോഴുള്ളത്. ഇവരെ ഉക്കിനടുക്കയിലേക്കോ തെക്കിലിലെ ടാറ്റാ ആസ്പത്രിയിലെക്കോ മാറ്റാം. അതിനുള്ള സൗകര്യവും സജ്ജീകരണങ്ങളും ഈ രണ്ട് ആസ്പത്രിയിലുമുണ്ട്.
ജില്ലാ ആസ്പത്രിയിലെ സൗകര്യം എട്ടിടത്തായി വിഭജിച്ച് മറ്റ് രോഗികള്‍ക്ക് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു. സര്‍കുലര്‍ ബസുകള്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരിടത്ത് അല്ലാത്തതിനാല്‍ കോവിഡിതര രോഗികള്‍ പ്രയാസമനുഭവിക്കുകയാണ്. രോഗ വ്യാപനത്തിന്റെ പേരില്‍ നേരിയ ആശ്വാസം കൈവന്നത് ജില്ലാ ആരോഗ്യ വകുപ്പും കണക്കിലെടുക്കണം. ഒരു ഘട്ടത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിയപ്പോഴാണ് ചികിത്സാ പരിമിതികളുടെ പേരില്‍ ജില്ലാ ആസ്പത്രിയെ കോവിഡ് ആസ്പത്രിയാക്കിയത്.
250 കിടക്കകളുള്ള ആസ്പത്രിയില്‍ 50 പേര്‍ മാത്രമാണുള്ളതെന്നത് കണക്കിലെടുത്ത് അധികൃതര്‍ ഒരു മാറ്റത്തിന് തയ്യാറാവണം. ദിവസവും 1500 ഓളം രോഗികളാണ് ജില്ലാ ആസ്പത്രിയില്‍ എത്തിക്കൊണ്ടിരുന്നത്. അവരുടെ ദുരിതവും കാണാതിരുന്നുകൂടാ. തെക്കിലിലെ ടാറ്റാ ആസ്പത്രിയില്‍ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും നിയമിച്ചു തുടങ്ങിയിട്ടുണ്ട്. ഇവിടത്തെ കോവിഡ് രോഗികളെ അങ്ങോട്ട് മാറ്റാനുള്ള നടപടിയാണ് വേണ്ടത്.