15 മുതല്‍ 18 വയസുവരെയുള്ളവര്‍ക്കുള്ള വാക്സിന്‍ വിതരണത്തിന് ജില്ലയിലും തുടക്കമായി

കാഞ്ഞങ്ങാട്: ജില്ലയില്‍ 15 വയസ്സ് മുതല്‍ 18 വരെ വയസുള്ളവര്‍ക്കായുള്ള കോവിഡ് -19 വാക്‌സിനേഷനന്‍ ആരംഭിച്ചു. കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. സരിത എസ്എന്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത മുഖ്യാതിഥിയായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. രാജന്‍ കെ.ആര്‍ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി […]

കാഞ്ഞങ്ങാട്: ജില്ലയില്‍ 15 വയസ്സ് മുതല്‍ 18 വരെ വയസുള്ളവര്‍ക്കായുള്ള കോവിഡ് -19 വാക്‌സിനേഷനന്‍ ആരംഭിച്ചു. കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. സരിത എസ്എന്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത മുഖ്യാതിഥിയായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. രാജന്‍ കെ.ആര്‍ മുഖ്യപ്രഭാഷണം നടത്തി.
കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.വി. സരസ്വതി, കാഞ്ഞങ്ങാട്, വാര്‍ഡ് കൗണ്‍സിലര്‍ ബല്‍രാജ് എം, ജില്ലാ ആസ്പത്രി സൂപ്രണ്ട് ഡോ. പ്രകാശ് കെ.വി, കോവിഡ് -19 വാക്‌സിനേഷന്‍ ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. ജോണ്‍ ജോണ്‍ കെ, കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി ആര്‍എംഒ ഡോ. ശ്രീജിത്ത് മോഹന്‍, ജില്ലാ എഡ്യൂക്കേഷന്‍ & മീഡിയ ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍, കാഞ്ഞങ്ങാട് റോട്ടറി ക്ലബ് പ്രസിഡന്റ് മനോജ് കുമാര്‍, ബെല്ല ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സുധാകരന്‍ നടയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. മുരളീധര നല്ലൂരായ എ. സ്വാഗതവും ജില്ലാ എം.സി.എച്ച് ഓഫീസര്‍ ഇന്‍ ചാര്‍ജ് തങ്കമണി എന്‍.ജി നന്ദിയും പറഞ്ഞു.
കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലെ വാക്‌സിനേഷന്‍ നിരീക്ഷണ മുറിയില്‍ സ്ഥാപിക്കുന്നതിനായി കാഞ്ഞങ്ങാട് ബ്രാഞ്ച് കാനറാ ബാങ്ക് സ്‌പോണ്‍സര്‍ ചെയ്ത എല്‍ഇഡി ടി.വി കാനറ ബാങ്ക് ചീഫ് മാനേജര്‍ എന്‍വി. ബിമല്‍ ആസ്പത്രിക്ക് കൈമാറി.
വാക്‌സിനേഷന്റെ ആദ്യ ദിനമായ ഇന്ന് ജില്ലാ-ജനറല്‍ ആസ്പത്രികള്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ 32 ആരോഗ്യ സ്ഥാപനങ്ങളില്‍ വച്ചു കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ നല്‍കി. ജില്ലയില്‍ 15 വയസ്സിനും 18 വയസ്സിനുമിടയിലുള്ള മുഴുവന്‍ പേര്‍ക്കും ജനുവരി 10നകം വാക്‌സിനേഷന്‍ നല്‍കുന്നതിനായി വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍ എന്നിവരുടെ പരിപൂര്‍ണ സഹകരണം ഉണ്ടാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെആര്‍ രാജന്‍ അഭ്യര്‍ത്ഥിച്ചു.

Related Articles
Next Story
Share it