കാസര്‍കോട്: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാഗാന്ധിയുടെ മുപ്പത്തിയാറാം രക്തസാക്ഷിത്വ ദിനം രാജ്മോഹന്‍ ഉണ്ണിത്താന് എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അദ്ധ്യക്ഷത വഹിച്ചു.
കെ. നീലകണ്ഠന്, ഹരീഷ്.പി.നായര്‍, വി.ആര് വിദ്യാസാഗര്‍,കരുണ്‍ താപ്പ, വിനോദ് കുമാര്‍ പള്ളയില്‍ വീട്,ധന്യ സുരേഷ്,കെ.ഖാലിദ്, എം.പുരുഷോത്തമന് നായര്‍ ,എ.വാസുദേവന്‍, അര്ജുനന് തായലങ്ങാടി, സി.ജെ ടോണി, ഉമേശ് അണങ്കൂര്‍, ജമീല അഹമ്മദ്, അച്ചേരി ബാലകൃഷ്ണന്, അഡ്വ.മണികണ്ഠന് നമ്പ്യാര്‍, കെ ശ്രീധരന് എന്നിവര്‍ പ്രസംഗിച്ചു. മാമുനി വിജയന് സ്വാഗതവും സി.വി ജെയിംസ് നന്ദിയും പറഞ്ഞു.