ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി ഉപവാസം നടത്തി

കാസര്‍കോട്: ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, സ്വിഫ്റ്റ് കമ്പനി നടപ്പിലാക്കി കെ.എസ്.ആര്‍.ടി.സിയെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപക്ഷിക്കുക, പിരിച്ചു വിട്ട താത്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 23ന് നടത്തുന്ന പണിമുടക്കിനോട് അനുബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി (ടി.ഡി.എഫ്) സംഘടിപ്പിച്ച കൂട്ട ഉപവാസം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.വി പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡണ്ട് പി.ജി. ദേവ് മുഖ്യപ്രഭാഷണം നടത്തി. പി.കെ. ഷംസുദീന്‍, ബിജു ജോണ്‍, കെ. […]

കാസര്‍കോട്: ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, സ്വിഫ്റ്റ് കമ്പനി നടപ്പിലാക്കി കെ.എസ്.ആര്‍.ടി.സിയെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപക്ഷിക്കുക, പിരിച്ചു വിട്ട താത്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 23ന് നടത്തുന്ന പണിമുടക്കിനോട് അനുബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി (ടി.ഡി.എഫ്) സംഘടിപ്പിച്ച കൂട്ട ഉപവാസം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.വി പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡണ്ട് പി.ജി. ദേവ് മുഖ്യപ്രഭാഷണം നടത്തി. പി.കെ. ഷംസുദീന്‍, ബിജു ജോണ്‍, കെ. എം. കൃഷ്ണ ഭട്ട്, വിനോദ് ജോസഫ് സംസാരിച്ചു. കെ.എസ്.ടി. വര്‍ക്കേര്‍സ് യൂണിയന്‍ ജില്ലാ സെക്രട്ടറി വി. ഗോപാലകൃഷ്ണ കുറുപ്പ് സ്വാഗതവും യൂണിറ്റ് സെക്രട്ടറി ജലീല്‍ മല്ലം നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it