ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും വോട്ട് ചെയ്യാനെത്തുന്നവര്‍ കോവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കലക്ടര്‍

കാസര്‍കോട്: ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും വോട്ട് ചെയ്യാനെത്തുന്നവര്‍ കോവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കലക്ടറുടെ അഭ്യര്‍ഥന. കാസര്‍കോട് ജില്ലയില്‍ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കാന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും വരുന്നവര്‍ കോവിഡ് പരിശോധന നടത്തി വരണമെന്ന് ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത്ബാബു അഭ്യര്‍ത്ഥിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ജില്ലാതല കോറോണ കോര്‍കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കലക്ടര്‍. ഇത് ഒരു ഉത്തരവല്ല. വിനയപൂര്‍വ്വമുള്ള അപേക്ഷയാണ്. പൊതുജനങ്ങളുടേയും ജില്ലാ ഭരണ സംവിധാനത്തിന്റെയും […]

കാസര്‍കോട്: ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും വോട്ട് ചെയ്യാനെത്തുന്നവര്‍ കോവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കലക്ടറുടെ അഭ്യര്‍ഥന. കാസര്‍കോട് ജില്ലയില്‍ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കാന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും വരുന്നവര്‍ കോവിഡ് പരിശോധന നടത്തി വരണമെന്ന് ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത്ബാബു അഭ്യര്‍ത്ഥിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ജില്ലാതല കോറോണ കോര്‍കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കലക്ടര്‍. ഇത് ഒരു ഉത്തരവല്ല. വിനയപൂര്‍വ്വമുള്ള അപേക്ഷയാണ്. പൊതുജനങ്ങളുടേയും ജില്ലാ ഭരണ സംവിധാനത്തിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനത്തില്‍ കോവിഡ് പ്രതിരോധത്തില്‍ ജില്ല കൈവരിച്ച നേട്ടം കൈമോശം വരാതിരിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണം. ജനാധിപത്യ പ്രക്രിയയില്‍ ഉത്തരവാദിത്വബോധത്തോടെ വോട്ടവകാശം വിനിയോഗിക്കാനെത്തുന്ന പ്രവാസി കേരളീയര്‍ തങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനോടൊപ്പം ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കണമെന്നും കലക്ടര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചരണം അന്തിമ ഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് തുടരണമെന്നും കലക്ടര്‍ പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളുടെ കോമ്പൗണ്ടിനകത്ത് പ്രിസൈഡിങ് ഓഫീസര്‍ക്കും ഫസ്റ്റ് പോളിങ് ഓഫീസര്‍ക്കും മാത്രമാണ് പ്രവേശനം അനുവദിക്കുക. മറ്റുള്ള പോളിങ് ഉദ്യോഗസ്ഥര്‍ ബൂത്തുകളിലേക്ക് യാത്ര ചെയ്യുന്നതിന് സജ്ജീകരിച്ച വാഹനത്തില്‍ നേരിട്ട് കയറി ഇരിക്കണം. വാഹനത്തില്‍ കിറ്റും ചെക്ക് ലിസ്റ്റും ഉണ്ടാകും. പ്രിസൈഡിങ് ഓഫീസറും ഫസ്റ്റ് പോളിങ് ഓഫീസറും ഇ.വി.എം ഉള്‍പ്പെടെയുള്ള സാമഗ്രികളും വാങ്ങി വരുന്നതിനു മുന്‍പ് തന്നെ മറ്റു പോളിംഗ് ഉദ്യോഗസ്ഥര്‍ ലഭ്യമായ കിറ്റില്‍ ചെക്ക് ലിസ്റ്റ് ഉപയോഗിച്ച് പരിശോധിക്കണം. കുറവുള്ള കാര്യങ്ങള്‍ ബസില്‍ അറ്റന്‍ഡന്‍സ് ശേഖരിക്കാന്‍ വരുന്ന സെക്ടറല്‍ ഓഫീസറുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.
പോളിങ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ കോവിഡ് പരിശോധനയ്ക്ക് മൊബൈല്‍ ടെസ്റ്റിങ് സൗകര്യമേര്‍പ്പെടുത്താന്‍ ഡി.എം.ഒയ്ക്ക് നിര്‍ദ്ദേശം നല്‍കി.
പോളിങ് ദിവസം കാസര്‍കോട് നിന്ന് ബോവിക്കാനത്തേക്കും കാഞ്ഞങ്ങാട് നിന്ന് പരപ്പയിലേക്കും പ്രത്യേകം കെ.എസ്.ആര്‍. ടി.സി പ്രത്യേകം സൗകര്യമേര്‍പ്പെടുത്തും.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കുന്നത് പരിഗണിക്കുമെന്ന് കലക്ടര്‍ പറഞ്ഞു
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഡിസംബര്‍ 30 മുതല്‍ ജനുവരി അഞ്ച് വരെ പെരിങ്ങോം സി.ആര്‍.പി.എഫിന് ഔട്ട് ഡോര്‍ ട്രെയിനിങ് ജംഗിള്‍ ക്യാമ്പ് ചീമേനി എസ്റ്റേറ്റില്‍ സംഘടിപ്പിക്കുന്നതിന് അനുമതി നല്‍കി.
തട്ടുകടകളില്‍ പാഴ്‌സല്‍ വിതരണം മാത്രമേ അനുവദിക്കു

ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ, എ.ഡി.എം എന്‍. ദേവിദാസ്, സബ് കലക്ടര്‍ ഡി.ആര്‍ മേഘശ്രീ, ഡി.ടി.ഒ മനോജ് കുമാര്‍, കോര്‍ കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it