നെഹ്‌റുവിനെ സ്മരിച്ചും കാലിക വിഷയങ്ങള്‍ പറഞ്ഞും കുട്ടി സമ്മേളനം; ജില്ലാ ശിശുക്ഷേമ സമിതി ശിശുദിനാഘോഷം നടത്തി

കാസര്‍കോട്: വര്‍ദ്ധിച്ചുവരുന്ന ലഹരി മാഫിയ, ഇന്ത്യന്‍ ബഹുസ്വരത, മാനവിക മൂല്യം, ശാസ്ത്ര വികാസം, വര്‍ഗീയത, തൊഴിലില്ലായ്മ, അന്ധവിശ്വാസം, സാമ്പത്തിക പരിഷ്‌കരണം തുടങ്ങി കുട്ടി സമ്മേളനത്തിലെ പ്രധാനമന്ത്രിയായ ഫാത്തിമത്ത് നബീലയ്ക്ക് പറയാന്‍ വിഷയങ്ങള്‍ ഏറെയായിരുന്നു. നേടിയതൊന്നും പാഴാക്കരുതേ, അന്ധവിശ്വാസത്തിനെതിരെ ശാസ്ത്ര പ്രതിരോധം എന്ന വിഷയത്തിലൂന്നി ജില്ലാ ശിശുക്ഷേമ സമിതി വിദ്യാനഗര്‍ സണ്‍റൈസ് പാര്‍ക്കില്‍ സംഘടിപ്പിച്ച ശിശുദിനാഘോഷം കുട്ടി സമ്മേളനത്തിന്റെ പ്രധാനമന്ത്രി ഫാത്തിമത്ത് നബീല ഉദ്ഘാടനം ചെയ്തു. വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് യുവതലമുറയെ വരിഞ്ഞ് മുറുക്കുന്ന ലഹരി […]

കാസര്‍കോട്: വര്‍ദ്ധിച്ചുവരുന്ന ലഹരി മാഫിയ, ഇന്ത്യന്‍ ബഹുസ്വരത, മാനവിക മൂല്യം, ശാസ്ത്ര വികാസം, വര്‍ഗീയത, തൊഴിലില്ലായ്മ, അന്ധവിശ്വാസം, സാമ്പത്തിക പരിഷ്‌കരണം തുടങ്ങി കുട്ടി സമ്മേളനത്തിലെ പ്രധാനമന്ത്രിയായ ഫാത്തിമത്ത് നബീലയ്ക്ക് പറയാന്‍ വിഷയങ്ങള്‍ ഏറെയായിരുന്നു. നേടിയതൊന്നും പാഴാക്കരുതേ, അന്ധവിശ്വാസത്തിനെതിരെ ശാസ്ത്ര പ്രതിരോധം എന്ന വിഷയത്തിലൂന്നി ജില്ലാ ശിശുക്ഷേമ സമിതി വിദ്യാനഗര്‍ സണ്‍റൈസ് പാര്‍ക്കില്‍ സംഘടിപ്പിച്ച ശിശുദിനാഘോഷം കുട്ടി സമ്മേളനത്തിന്റെ പ്രധാനമന്ത്രി ഫാത്തിമത്ത് നബീല ഉദ്ഘാടനം ചെയ്തു. വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് യുവതലമുറയെ വരിഞ്ഞ് മുറുക്കുന്ന ലഹരി മാഫിയകള്‍. കലാലയങ്ങള്‍ കേന്ദ്രീകരിച്ച് രാജ്യത്തുടനീളം സജീവമാകുന്ന ലഹരി റാക്കറ്റുകള്‍ക്കെതിരെ എല്ലാവരും ഒന്നിക്കണം. ലഹരി മാഫിയക്കൊപ്പം രാജ്യം നേരിടുന്ന ഫാസിസം എന്ന വെല്ലുവിളിയേയും ചെറുത്തു തോല്‍പ്പിക്കേണ്ടതണ്ട്. ജവഹര്‍ലാല്‍ നെഹ്റു സ്വപ്‌നം കണ്ട നാനാത്വത്തില്‍ ഏകത്വം തുളുമ്പുന്ന ഭാരതത്തിന്റെ നല്ല ഭാവിക്കായി എല്ലാവര്‍ക്കും കൈകോര്‍ക്കാമെന്ന് ഫാത്തിമത്ത് നബീല പറഞ്ഞു. കുട്ടികളുടെ പ്രസിഡണ്ടായ കെ.പി. പൂജാ ലക്ഷ്മി അധ്യക്ഷത വഹിച്ചു. കുട്ടികളുടെ സ്പീക്കറായ ശിവദ കെ നായര്‍ മുഖ്യാതിഥിയായി.
തുടര്‍ന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ശിശുദിന സന്ദേശം നല്‍കി. ഇന്ത്യയുടെ അഭിവൃദ്ധിയും പുരോഗതിയും ലക്ഷ്യമിട്ട് ഭരിച്ച നെഹ്റു എല്ലാ കാലത്തും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്ക് അദ്ദേഹം സമ്മാനങ്ങള്‍ നല്‍കി. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം.മുനീര്‍ ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു.
ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ടി.എം.എ. കരീം നേതൃത്വം നല്‍കി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ ഒ.എം.ബാലകൃഷ്ണന്‍, കെ.രമണി, വി.സൂരജ്, ജയന്‍ കാടകം, എം.വി.നാരായണന്‍, പി.ശ്യാമള എന്നിവര്‍ സംസാരിച്ചു.
കുട്ടികളുടെ പ്രതിപക്ഷ നേതാവ് വി.ദേവതീര്‍ത്ഥ സ്വാഗതവും പ്രതിനിധി ആദിമ ബാബു നന്ദിയും പറഞ്ഞു. ശിശുദിന റാലിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പി.പി.എം എ.യു.പി.എസ് ബദിര, ജി.എച്ച്.എസ്.എസ് ഇരിയണ്ണി, ജി.എച്ച്.എസ്.എസ് ചെര്‍ക്കള സെന്‍ട്രല്‍, ചിന്മയ വിദ്യാലയ കാസര്‍കോട്, ടി.ഐ.എച്ച്.എസ്.എസ് നായന്‍മാര്‍മൂല എന്നീ സ്‌കൂളുകളിലെ കുട്ടികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ നഗരസഭാ ചെയര്‍മാന്‍ വി.എം. മുനീര്‍ നല്‍കി.

Related Articles
Next Story
Share it