ജില്ലയിലെ ആരോഗ്യരംഗത്തെ ശോചനീയാവസ്ഥ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും-പ്രതിപക്ഷ നേതാവ്

കാഞ്ഞങ്ങാട്: ജില്ലയിലെ ആരോഗ്യരംഗത്തെ കടുത്ത അവഗണനയും ശോചനീയാവസ്ഥയും അടുത്ത നിയമസഭാ സമ്മേളനത്തില്‍ വിശദമായി അവതരിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ജില്ലയിലെ ആരോഗ്യരംഗത്തോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണനയ്‌ക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഡി.എം.ഒ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ക്ക് വിശ്വാസമില്ലാത്ത ഉറപ്പുകളാണ് സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. 2020ല്‍ ഉദ്ഘാടനം ചെയ്ത അമ്മയും കുഞ്ഞും ആസ്പത്രി ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കാത്തത് നമ്പര്‍ കിട്ടാത്തതിനാലാണെന്ന് പറഞ്ഞ് ഒഴിയുന്ന മന്ത്രിയോട് നമ്പര്‍ കിട്ടാതെ […]

കാഞ്ഞങ്ങാട്: ജില്ലയിലെ ആരോഗ്യരംഗത്തെ കടുത്ത അവഗണനയും ശോചനീയാവസ്ഥയും അടുത്ത നിയമസഭാ സമ്മേളനത്തില്‍ വിശദമായി അവതരിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ജില്ലയിലെ ആരോഗ്യരംഗത്തോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണനയ്‌ക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഡി.എം.ഒ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ക്ക് വിശ്വാസമില്ലാത്ത ഉറപ്പുകളാണ് സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. 2020ല്‍ ഉദ്ഘാടനം ചെയ്ത അമ്മയും കുഞ്ഞും ആസ്പത്രി ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കാത്തത് നമ്പര്‍ കിട്ടാത്തതിനാലാണെന്ന് പറഞ്ഞ് ഒഴിയുന്ന മന്ത്രിയോട് നമ്പര്‍ കിട്ടാതെ എങ്ങനെയാണ് ഉദ്ഘാടനം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. പെരിന്തല്‍മണ്ണയില്‍ ബാലറ്റ് പെട്ടി കാണാതായ സംഭവം കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണം. ഇത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢശ്രമമാണ്. കോടതിയുടെ നിയന്ത്രണത്തില്‍ സൂക്ഷിക്കേണ്ട പെട്ടി എങ്ങനെ 25 കിലോമീറ്റര്‍ അകലെയുള്ള സഹകരണ രജിസ്ട്രാറുടെ ഓഫീസില്‍ എത്തി എന്നത് ദുരൂഹമാണ്-പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. പ്രസിഡണ്ട് പി.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ഡി.സി.സി പ്രസിഡണ്ടുമായ കെ.പി. കുഞ്ഞിക്കണ്ണന്‍, ഹക്കിം കുന്നില്‍, എം. ഹസീനാര്‍, കെ.കെ. രാജേന്ദ്രന്‍, കെ. നീലകണ്ഠന്‍, ഗോവിന്ദന്‍ നായര്‍, വിനോദ് കുമാര്‍ പള്ളിയില്‍ വീട്, കെ.വി. ഗംഗാധരന്‍, കെ. വി. സുധാകരന്‍, പി.വി. സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it