അസുഖം ഭേദമായില്ല; ഗൃഹനാഥന്‍ കുളത്തില്‍ ചാടി മരിച്ചു

മുള്ളേരിയ: അസുഖം ഭേദമാവാത്ത മനോവിഷമത്തില്‍ ഗൃഹനാഥന്‍ വീടിന് സമീപത്തെ കുളത്തില്‍ ചാടി മരിച്ചു. മുളിയാര്‍ കാനത്തൂര്‍ തൊളന്തോടിലെ അച്ചുതന്‍.ടി(68)യാണ് മരിച്ചത്. നട്ടെല്ലിന് അസുഖം ബാധിച്ച് കാസര്‍കോട്, തലശ്ശേരി തുടങ്ങിയ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ അസുഖം ഭേദമായില്ല. ഇതുമൂലം അച്ചുതന്‍ അസ്വസ്ഥനായിരുന്നു. ഇതാവാം മരണകാരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ രാവിലെ ഭാര്യ സരോജിനി സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോയിരുന്നുവത്രെ. വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. ഭാര്യ തിരികെ വന്ന് നോക്കിയപ്പോള്‍ അച്ചുതനെ വീടിനകത്ത് കാണാനില്ലായിരുന്നു. ഉടനെ അയല്‍വാസികളെ വിവരമറിയിച്ച് നടത്തിയ […]

മുള്ളേരിയ: അസുഖം ഭേദമാവാത്ത മനോവിഷമത്തില്‍ ഗൃഹനാഥന്‍ വീടിന് സമീപത്തെ കുളത്തില്‍ ചാടി മരിച്ചു. മുളിയാര്‍ കാനത്തൂര്‍ തൊളന്തോടിലെ അച്ചുതന്‍.ടി(68)യാണ് മരിച്ചത്. നട്ടെല്ലിന് അസുഖം ബാധിച്ച് കാസര്‍കോട്, തലശ്ശേരി തുടങ്ങിയ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ അസുഖം ഭേദമായില്ല. ഇതുമൂലം അച്ചുതന്‍ അസ്വസ്ഥനായിരുന്നു. ഇതാവാം മരണകാരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ രാവിലെ ഭാര്യ സരോജിനി സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോയിരുന്നുവത്രെ. വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. ഭാര്യ തിരികെ വന്ന് നോക്കിയപ്പോള്‍ അച്ചുതനെ വീടിനകത്ത് കാണാനില്ലായിരുന്നു. ഉടനെ അയല്‍വാസികളെ വിവരമറിയിച്ച് നടത്തിയ തിരച്ചിലില്‍ വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മക്കള്‍: ഗായത്രി, അമ്പുജാക്ഷന്‍, പ്രശാന്തന്‍. സഹോദരങ്ങള്‍: പരേതരായ വെള്ളച്ചി, ചോയിച്ചി, രാമന്‍, പക്കീരന്‍, നാരായണി. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടു വളപ്പില്‍ സംസ്‌കരിച്ചു.

Related Articles
Next Story
Share it