ശമ്പളപരിഷ്‌കരണ റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിച്ച് ഉത്തരവിറക്കണം-ഡോ. എം.കെ മുനീര്‍ എം.എല്‍.എ

കാസര്‍കോട്: ശമ്പളപരിഷ്‌കരണ റിപ്പോര്‍ട്ടിലെ പ്രതിലോമകരമായ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളഞ്ഞ് ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ അനുവദിച്ചു കൊണ്ട് മാത്രമേ ശമ്പളപരിഷ്‌കരണം നടപ്പാക്കാവൂ എന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ പറഞ്ഞു. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) സംസ്ഥാന കമ്മിറ്റി നടത്തുന്ന സിവില്‍ സര്‍വീസ് സംരക്ഷണ യാത്രയുടെ ഉദ്ഘാടനം കലക്ടറേറ്റിനു മുന്നില്‍ നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാഥാക്യാപ്റ്റന്‍ എസ്.ഇ.യു സംസ്ഥാന പ്രസിഡണ്ട് എ.എം അബൂബക്കറിന് പതാക കൈമാറി. എസ്.ഇ.യു സംസ്ഥാന വൈസ് പ്രസിഡണ്ട് നാസര്‍ നങ്ങാരത്ത് അധ്യക്ഷത വഹിച്ചു. മുസ്ലിം […]

കാസര്‍കോട്: ശമ്പളപരിഷ്‌കരണ റിപ്പോര്‍ട്ടിലെ പ്രതിലോമകരമായ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളഞ്ഞ് ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ അനുവദിച്ചു കൊണ്ട് മാത്രമേ ശമ്പളപരിഷ്‌കരണം നടപ്പാക്കാവൂ എന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ പറഞ്ഞു. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) സംസ്ഥാന കമ്മിറ്റി നടത്തുന്ന സിവില്‍ സര്‍വീസ് സംരക്ഷണ യാത്രയുടെ ഉദ്ഘാടനം കലക്ടറേറ്റിനു മുന്നില്‍ നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാഥാക്യാപ്റ്റന്‍ എസ്.ഇ.യു സംസ്ഥാന പ്രസിഡണ്ട് എ.എം അബൂബക്കറിന് പതാക കൈമാറി. എസ്.ഇ.യു സംസ്ഥാന വൈസ് പ്രസിഡണ്ട് നാസര്‍ നങ്ങാരത്ത് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ മുഖ്യപ്രഭാഷണം നടത്തി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി. അബ്ദുല്ല തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. എസ്.ഇ.യു സംസ്ഥാന ജനറല്‍ സെക്രട്ടറി സിബി മുഹമ്മദ് പ്രമേയ വിശദീകരണ പ്രഭാഷണം നടത്തി. ലത്തീഫ് പാണലം, മുഹമ്മദ് കുട്ടി മാസ്റ്റര്‍, എന്‍.പി സൈനുദ്ദീന്‍, എസ്.ഇ.യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.കെ. അന്‍വര്‍, എസ്.ഇ.യു കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്‌മാന്‍ നെല്ലിക്കട്ട, ട്രഷറര്‍ സിയാദ് പി തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഒ.എം ഷഫീഖ് സ്വാഗതവും ജാഥ ഡയറക്ടര്‍ ആമിര്‍ കോഡൂര്‍ നന്ദിയും പറഞ്ഞു. ഹംസ മന്ദലാംകുന്ന് സീനിയര്‍ വൈസ് പ്രസിഡണ്ട്, എം.എ സത്താര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട്, സലാം കരുവാറ്റ സംസ്ഥാന സെക്രട്ടറി, റാഫി പോത്തന്‍കോട് സംസ്ഥാന സെക്രട്ടറി, വി.ജെ സലിം സംസ്ഥാന സെക്രട്ടറി, എം. മുഹമ്മദാലി, അമീര്‍ കോടൂര്‍, അബ്ദുല്‍ബഷീര്‍ കെ, അഷറഫ് മാണിക്യം, സലിം ആലുക്കല്‍, സുഹൈലി ഫാറൂഖ് തുടങ്ങിയവര്‍ സ്ഥിരാംഗങ്ങളാണ്. യാത്ര ഫെബ്രുവരി 19ന് സെക്രട്ടറിയേറ്റിന് മുമ്പില്‍ സമാപിക്കും.

Related Articles
Next Story
Share it