ഡോ. എ.എ.ശ്രീധരന് ശിഷ്യഗണങ്ങള്‍ നല്‍കിയ സ്‌നേഹാദരം ഹൃദയബന്ധങ്ങളുടെ സംഗമവേദിയായി

കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടറായിരുന്ന എഴുത്തുകാരന്‍ ഡോ. എ.എം. ശ്രീധരന്റെ വിരമിക്കല്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍മാരുടെ സംഗമ വേദിയായി മാറി. നെഹ്‌റു കോളേജില്‍ അധ്യാപകനായിരുന്ന അദ്ദേഹം ദീര്‍ഘകാലം കണ്ണൂര്‍ സര്‍വ്വകലാശാല മലയാള വിഭാഗം അധ്യക്ഷനും നീലേശ്വരം പാലത്തടം ഡോ. പി.കെ.രാജന്‍ സ്മാരക ക്യാമ്പസ് ഡയറക്ടറുമായിരുന്നു. മലയാള വിഭാഗം ആരംഭിച്ച മഹാകവി പി.സ്മാരക മന്ദിരത്തിന്റെ ഹാളിലാണ് ശിഷ്യന്‍മാരും മറ്റ് അഭ്യുദയകാംക്ഷികളും ഇന്നലെ സായംസന്ധ്യയില്‍ അപ്രതീക്ഷിതമായി ഒത്തുചേര്‍ന്നത്. ആത്മരതി മുഖമുദ്രയാകുന്ന വര്‍ത്തമാന കാല സമൂഹത്തില്‍ യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയുവാനുള്ള […]

കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടറായിരുന്ന എഴുത്തുകാരന്‍ ഡോ. എ.എം. ശ്രീധരന്റെ വിരമിക്കല്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍മാരുടെ സംഗമ വേദിയായി മാറി. നെഹ്‌റു കോളേജില്‍ അധ്യാപകനായിരുന്ന അദ്ദേഹം ദീര്‍ഘകാലം കണ്ണൂര്‍ സര്‍വ്വകലാശാല മലയാള വിഭാഗം അധ്യക്ഷനും നീലേശ്വരം പാലത്തടം ഡോ. പി.കെ.രാജന്‍ സ്മാരക ക്യാമ്പസ് ഡയറക്ടറുമായിരുന്നു. മലയാള വിഭാഗം ആരംഭിച്ച മഹാകവി പി.സ്മാരക മന്ദിരത്തിന്റെ ഹാളിലാണ് ശിഷ്യന്‍മാരും മറ്റ് അഭ്യുദയകാംക്ഷികളും ഇന്നലെ സായംസന്ധ്യയില്‍ അപ്രതീക്ഷിതമായി ഒത്തുചേര്‍ന്നത്. ആത്മരതി മുഖമുദ്രയാകുന്ന വര്‍ത്തമാന കാല സമൂഹത്തില്‍ യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയുവാനുള്ള ശേഷിയാണ് പുതുതലമുറയ്ക്കുണ്ടാകണ്ടേത്. ഭരണകര്‍ത്താവാവുക എളുപ്പമാണ്. എന്നാല്‍ നല്ല അധ്യാപകനും നല്ല മനുഷ്യനുമാവാന്‍ തുറന്നമനസ്സുളളവര്‍ക്കേ പറ്റൂ. സഹജീവികളില്‍ ദൈവത്തെ സാക്ഷാത്ക്കരിച്ചു കൊണ്ടേ ഇത് സാധ്യമാകൂ എന്ന് ഡോ. എം.എം.ശ്രീധരന്‍ പറഞ്ഞു. വികാരഭരിതമായ കൂടിച്ചേരല്‍ ശ്രീധരന്‍ മാസ്റ്ററുടെ സേവനകാലത്തിന്റെ സാക്ഷ്യപത്രമായി മാറി. അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കിയവരും മറ്റ് വിദ്യാര്‍ത്ഥികളും പാലാത്തടം ക്യാമ്പസിലെ അധ്യാപകേതര ജീവനക്കാരും കൂടിച്ചേരലില്‍ പങ്കെടുത്തു. രണ്ട് തലമുറയില്‍ പെട്ട വിദ്യാര്‍ത്ഥികളുടെ സാന്നിധ്യം കൊണ്ട് ചടങ്ങ് വികാരഭരിതമായി. ഡോ. എം.എസ്. നസീറ സ്വാഗതം പറഞ്ഞു. പി.പി.കരുണാകരന്‍ അധ്യക്ഷത വഹിച്ചു. ടി. മുഹമ്മദ് അസ്ലം ഷാളണിയിച്ചു. പ്രിയ ഗുരുനാഥന് സ്‌നേഹോപഹാരമായി വെങ്കല ശില്പം വിദ്യാര്‍ത്ഥികള്‍ സമ്മാനിച്ചു.

Related Articles
Next Story
Share it