ചിറ്റാരിക്കാലില്‍ വീട്ടിലെ കിടപ്പുമുറിയില്‍ രാത്രി ഉറങ്ങാന്‍ കിടന്ന പതിനാലുകാരിയെ കാണാതായത് പരിഭ്രാന്തി പരത്തി; പെണ്‍കുട്ടിയെ കൊണ്ടുപോയത് ഫേസ്ബുക്ക് കാമുകന്‍, പിന്നീട് തിരിച്ചെത്തി

ചിറ്റാരിക്കാല്‍: വീട്ടിലെ കിടപ്പുമുറിയില്‍ രാത്രി ഉറങ്ങാന്‍ കിടന്ന പതിനാലുകാരിയെ കാണാതായത് കുടുംബത്തെ പരിഭ്രാന്തിയിലാഴ്ത്തി. അന്വേഷിക്കുന്നതിനിടെ പെണ്‍കുട്ടി രാവിലെ തിരിച്ചെത്തിയപ്പോഴാണ് വീട്ടുകാര്‍ക്ക് ശ്വാസം നേരെ വീണത്. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെയാണ് കാണാതായത്. പുലര്‍ച്ചെ മൂന്നു മണിയോടെ ഉണര്‍ന്ന അമ്മ കിടപ്പ് മുറിയില്‍ പെണ്‍കുട്ടിയെ കാണാതിരുന്നതിനാല്‍ ഇക്കാര്യം കുടുംബത്തിലെ മറ്റുള്ളവരെയും അറിയിച്ചു. വീട്ടുകാരും പരിസരവാസികളും തിരച്ചില്‍ നടത്തിയിട്ടും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫേസ്ബുക്കില്‍ പരിചയപ്പെട്ട പയ്യന്നൂര്‍ […]

ചിറ്റാരിക്കാല്‍: വീട്ടിലെ കിടപ്പുമുറിയില്‍ രാത്രി ഉറങ്ങാന്‍ കിടന്ന പതിനാലുകാരിയെ കാണാതായത് കുടുംബത്തെ പരിഭ്രാന്തിയിലാഴ്ത്തി. അന്വേഷിക്കുന്നതിനിടെ പെണ്‍കുട്ടി രാവിലെ തിരിച്ചെത്തിയപ്പോഴാണ് വീട്ടുകാര്‍ക്ക് ശ്വാസം നേരെ വീണത്. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെയാണ് കാണാതായത്. പുലര്‍ച്ചെ മൂന്നു മണിയോടെ ഉണര്‍ന്ന അമ്മ കിടപ്പ് മുറിയില്‍ പെണ്‍കുട്ടിയെ കാണാതിരുന്നതിനാല്‍ ഇക്കാര്യം കുടുംബത്തിലെ മറ്റുള്ളവരെയും അറിയിച്ചു. വീട്ടുകാരും പരിസരവാസികളും തിരച്ചില്‍ നടത്തിയിട്ടും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫേസ്ബുക്കില്‍ പരിചയപ്പെട്ട പയ്യന്നൂര്‍ കാങ്കോല്‍ പാടിച്ചാല്‍ സ്വദേശിയായ യുവാവിനോടൊപ്പം പെണ്‍കുട്ടി പോയതായി വ്യക്തമായി. പൊലീസ് അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കെ രാവിലെ ഏഴ് മണിയോടെ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ തന്റെ സുഹൃത്താണെന്നും സംസാരിക്കാന്‍ സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ യുവാവ് വിളിച്ചുണര്‍ത്തിയ ശേഷം തന്റെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

Related Articles
Next Story
Share it