ചിഹ്നത്തിന്റെ വലിപ്പ വ്യത്യാസം; പരാതി സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ പരിശോധിക്കും

കാസര്‍കോട്: വോട്ടിംഗ് യന്ത്രത്തില്‍ പതിക്കേണ്ട ബാലറ്റ് മാതൃകയില്‍ ഏണി ചിഹ്‌നം ചെറുതായതും താമര ചിഹ്‌നം വലുതായതും സംബന്ധിച്ച പരാതിയിന്മേല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് വേണ്ടി കാത്തിരിക്കുകയാണ് കാസര്‍കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എ. നെല്ലിക്കുന്ന്. ഇന്നലെ രാവിലെ കാസര്‍കോട് ഗവ. കോളേജില്‍ നടന്ന വോട്ടിംഗ് മെഷീന്‍ കമ്മീഷനിംഗിനിടെയാണ് ചിഹ്നങ്ങള്‍ തമ്മിലുള്ള വലിപ്പ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ട് എന്‍.എ. നെല്ലിക്കുന്നും യു.ഡി.എഫ്. ചീഫ് ഇലക്ഷന്‍ ഏജന്റുമായ അഡ്വ. എ. ഗോവിന്ദന്‍ നായരും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ […]

കാസര്‍കോട്: വോട്ടിംഗ് യന്ത്രത്തില്‍ പതിക്കേണ്ട ബാലറ്റ് മാതൃകയില്‍ ഏണി ചിഹ്‌നം ചെറുതായതും താമര ചിഹ്‌നം വലുതായതും സംബന്ധിച്ച പരാതിയിന്മേല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് വേണ്ടി കാത്തിരിക്കുകയാണ് കാസര്‍കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എ. നെല്ലിക്കുന്ന്.
ഇന്നലെ രാവിലെ കാസര്‍കോട് ഗവ. കോളേജില്‍ നടന്ന വോട്ടിംഗ് മെഷീന്‍ കമ്മീഷനിംഗിനിടെയാണ് ചിഹ്നങ്ങള്‍ തമ്മിലുള്ള വലിപ്പ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ട് എന്‍.എ. നെല്ലിക്കുന്നും യു.ഡി.എഫ്. ചീഫ് ഇലക്ഷന്‍ ഏജന്റുമായ അഡ്വ. എ. ഗോവിന്ദന്‍ നായരും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന് പരാതി നല്‍കിയത്. സ്‌കെയിലുമായെത്തിയാണ് കലക്ടര്‍ ഈ വലിപ്പ വ്യത്യാസം പരിശോധിച്ചത്.
പിന്നീട് ഇ.വി.എം. കമ്മീഷനിംഗ് പ്രവര്‍ത്തി തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുന്നതായി മൈക്കിലൂടെ അറിയിക്കുകയായിരുന്നു. വിഷയം ഇപ്പോള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പരിഗണനയിലാണുള്ളത്. എപ്പോള്‍ കമ്മീഷനിംഗ് പുനരാരംഭിക്കുമെന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും എന്‍.എ. നെല്ലിക്കുന്ന് പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും നെല്ലിക്കുന്ന് പറഞ്ഞു.
ഇടതു മുന്നണി തിരഞ്ഞെടുപ്പ് ഏജന്റ് അസീസ് കടപ്പുറവും ചിഹ്നത്തിന്റെ വലിപ്പ വ്യത്യാസം സംബന്ധിച്ച് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Related Articles
Next Story
Share it