വാഹനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ മോട്ടോര്‍ വാഹന വകുപ്പ്
കാസര്‍കോട്: വാഹനാപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബത്തിന്റെ മുറിവ് ഉണക്കാനും ഭവിഷ്യത്തുകള്‍ സംബന്ധിച്ച് സമൂഹത്തെ ബോധ്യപ്പെടുത്താനും നവീന ആശയവുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനാപകടം മൂലം ബന്ധുക്കളെ നഷ്ടപ്പെട്ടതിന്റെ സങ്കടത്തില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് സാന്ത്വനം പകരാനാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തിയത്. വാഹനാപകടത്തില്‍പ്പെട്ട് മരണപ്പെടുന്നവരുടെ ലോക ഓര്‍മ്മ ദിനത്തിന്റെ ഭാഗമായാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കാസര്‍കോട് എന്‍ഫോഴ്സ്മെന്റ് വിഭാഗം രംഗത്തുവന്നത്. ബൈക്ക് അപകടത്തില്‍ കുടുംബത്തിന്റെ അത്താണിയായ മകന്‍ നഷ്ടപ്പെട്ടതിന്റെ ദുരന്തസ്മരണയുമായി കഴിയുന്ന തളങ്കര ഖാസിലൈനിലെ പി.എച്ച് അബ്ദുല്‍ഖാദറിന്റെ വീട്ടിലാണ് […]

കാസര്‍കോട്: വാഹനാപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബത്തിന്റെ മുറിവ് ഉണക്കാനും ഭവിഷ്യത്തുകള്‍ സംബന്ധിച്ച് സമൂഹത്തെ ബോധ്യപ്പെടുത്താനും നവീന ആശയവുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനാപകടം മൂലം ബന്ധുക്കളെ നഷ്ടപ്പെട്ടതിന്റെ സങ്കടത്തില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് സാന്ത്വനം പകരാനാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തിയത്. വാഹനാപകടത്തില്‍പ്പെട്ട് മരണപ്പെടുന്നവരുടെ ലോക ഓര്‍മ്മ ദിനത്തിന്റെ ഭാഗമായാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കാസര്‍കോട് എന്‍ഫോഴ്സ്മെന്റ് വിഭാഗം രംഗത്തുവന്നത്. ബൈക്ക് അപകടത്തില്‍ കുടുംബത്തിന്റെ അത്താണിയായ മകന്‍ നഷ്ടപ്പെട്ടതിന്റെ ദുരന്തസ്മരണയുമായി കഴിയുന്ന തളങ്കര ഖാസിലൈനിലെ പി.എച്ച് അബ്ദുല്‍ഖാദറിന്റെ വീട്ടിലാണ് ഇന്നലെ ഉച്ചയോടെ ആദ്യമെത്തിയത്. മകന്റെ വേര്‍പാടിന്റെ ദുരനുഭവങ്ങള്‍ പങ്കുവെക്കുന്നതിനിടയില്‍ വിങ്ങിപ്പൊട്ടിയ അദ്ദേഹത്തെ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. ടി.എം ജെര്‍സണ്‍ ആശ്വസിപ്പിച്ചു. അബ്ദുല്‍ഖാദറിന്റെയും സുമയ്യയുടെയും മകന്‍ ഹസന്‍ മിദ്ലാജും സഹോദരിപുത്രന്‍ അബു ഹുസൈഫത്തും ജൂലൈ 15ന് രാത്രി കുമ്പള നായിക്കാപ്പില്‍ വെച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടിരുന്നു. ഇത്തരത്തില്‍ നൂറുകണക്കിന് അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരും മരണ ശയ്യയില്‍ കിടക്കുന്നവരും ഉണ്ട്. പക്ഷെ ഇത്തരം കുടുംബങ്ങള്‍ക്ക് സാന്ത്വനമേകാനോ അപകടങ്ങളുടെ ഭവിഷ്യത്ത് വിശദീകരിക്കാനോ ആരും ഉണ്ടാകുന്നില്ലെന്നതാണ് യഥാര്‍ത്ഥ്യം. ഇത് തിരിച്ചറിഞ്ഞതോടെയാണ് പുതിയ ആശയവുമായി മോട്ടോര്‍ വാഹനവകുപ്പ് മുന്നിട്ടിറങ്ങിയത്. കാസര്‍കോട് ജില്ലയില്‍ 12 ഓളം വീടുകളില്‍ സാന്ത്വനവുമായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് എത്തും. ഈ മാസം 16നാണ് വാഹനാപകടങ്ങളില്‍ ജീവന്‍ പൊലിഞ്ഞവരുടെ ഓര്‍മ്മദിനം. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് കാസര്‍കോട് എന്‍ഫോഴ്സ്മെന്റ് വിഭാഗം കൂടിയാലോചന നടത്തി പുതിയ ആശയം നടപ്പിലാക്കിയത്.
കോവിഡ് കാലത്ത് മകന്‍ പുറത്തൊന്നും പോകാറുണ്ടായിരുന്നില്ല. പുതിയ വീടിന്റെ പണി നടക്കുന്നതിനാല്‍ എല്ലാ കാര്യത്തിനും എന്നെ സഹായിച്ചിരുന്നു.
അപകടം നടക്കുന്ന ദിവസം മകളുടെ പ്രസവ ചികിത്സയുമായി ബന്ധപ്പെട്ട് കാസര്‍കോട് ആസ്പത്രിയിലായിരുന്നു ഞാന്‍. ഇതിനിടയിലാണ് മകന്‍ സഹോദരി പുത്രനുമായി വാഹനത്തില്‍ പോയത്. ഇരുവരും അപകടത്തിപ്പെട്ടതായി വിവരം ലഭിച്ചത് പിന്നീടായിരുന്നു -തളങ്കരയിലെ അബ്ദുല്‍ഖാദര്‍ വേദന കടിച്ചമര്‍ത്തി പറഞ്ഞു.
അരമണിക്കൂര്‍ സമയം അധികൃതര്‍ ഈ വീട്ടില്‍ ചിലവഴിച്ചു.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എ.പി കൃഷ്ണകുമാര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എ. അരുണ്‍ രാജ് , എ.ം സുധീഷ്, എ. സുരേഷ് എന്നവരും ആര്‍.ടി.ഒയുടെ കൂടെയുണ്ടായിരുന്നു.