'പിഴ' അടപ്പിക്കാന്‍ മാത്രമല്ല 'കുഴി' അടപ്പിക്കാനും മോട്ടോര്‍ വാഹന വകുപ്പ്

കാസര്‍കോട്: കാസര്‍കോട് നിന്നും കാഞ്ഞങ്ങാട് വരെയുള്ള കെ.എസ്.ടി.പി റോഡില്‍ രൂപപ്പെട്ട കുഴികള്‍ അടപ്പിക്കാന്‍ മുന്‍കൈ എടുത്തത് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്‌മെന്റ് വിഭാഗം. ചന്ദ്രഗിരി പ്രസ് ക്ലബ് ജംഗഷന് സമീപത്തും ഉദുമ ഓട്ടോസ്റ്റാന്റിനടുത്തും കുഴികള്‍ രൂപപ്പെട്ടതിനാല്‍ വാഹനങ്ങള്‍ പെട്ടെന്ന് വേഗത കുറക്കുന്നതും ദിശ മാറ്റുന്നതും അപകടകരമാകുമെന്ന സാധ്യത കണക്കിലെടുത്ത് കാസര്‍കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ടി.എം ജഴ്‌സന്റെ നിര്‍ദ്ദേശ പ്രകാരം കെ.എസ്.ടി.പി അധികൃതരുമായി ബന്ധപ്പെട്ടാണ് അടിയന്തിരമായി കുഴികള്‍ അടപ്പിക്കുകയും ചെയ്തത്. ശനിയാഴ്ച വൈകീട്ടോടെ തുടങ്ങിയ റോഡു അറ്റകുറ്റപണികള്‍ മൂലമുണ്ടായ […]

കാസര്‍കോട്: കാസര്‍കോട് നിന്നും കാഞ്ഞങ്ങാട് വരെയുള്ള കെ.എസ്.ടി.പി റോഡില്‍ രൂപപ്പെട്ട കുഴികള്‍ അടപ്പിക്കാന്‍ മുന്‍കൈ എടുത്തത് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്‌മെന്റ് വിഭാഗം. ചന്ദ്രഗിരി പ്രസ് ക്ലബ് ജംഗഷന് സമീപത്തും ഉദുമ ഓട്ടോസ്റ്റാന്റിനടുത്തും കുഴികള്‍ രൂപപ്പെട്ടതിനാല്‍ വാഹനങ്ങള്‍ പെട്ടെന്ന് വേഗത കുറക്കുന്നതും ദിശ മാറ്റുന്നതും അപകടകരമാകുമെന്ന സാധ്യത കണക്കിലെടുത്ത് കാസര്‍കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ടി.എം ജഴ്‌സന്റെ നിര്‍ദ്ദേശ പ്രകാരം കെ.എസ്.ടി.പി അധികൃതരുമായി ബന്ധപ്പെട്ടാണ് അടിയന്തിരമായി കുഴികള്‍ അടപ്പിക്കുകയും ചെയ്തത്. ശനിയാഴ്ച വൈകീട്ടോടെ തുടങ്ങിയ റോഡു അറ്റകുറ്റപണികള്‍ മൂലമുണ്ടായ വാഹനത്തിരക്ക് കാസര്‍കോട് ടൗണ്‍ ട്രാഫിക് പൊലീസിന്റെ സഹായത്തോടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനീഷ് കുമാര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയരാജ് തിലക്, സുധീഷ് എന്നിവര്‍ നിയന്ത്രിച്ചു.

Related Articles
Next Story
Share it