നീലേശ്വരത്ത് റവന്യൂ ടവറോ, കമേര്‍ഷ്യല്‍ കോംപ്ലക്സോ നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാവുന്നു
നീലേശ്വരം: നഗരത്തിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കുടക്കീഴില്‍ കൊണ്ട് വരുന്നതിന് നീലേശ്വരം നഗരത്തില്‍ റവന്യൂ ടവറോ, കമേര്‍ഷ്യല്‍ കോംപ്ലക്സോ നിര്‍മ്മിക്കണമെന്നാവശ്യം ശക്തമായി. നഗരത്തില്‍ നിരവധി സര്‍ക്കാര്‍ ഓഫീസുകളാണ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി കെട്ടിടമുള്ള ഓഫീസുകള്‍ കാലപ്പഴക്കത്താല്‍ ഏത് നിമിഷവും നിലം പൊത്താവുന്ന സ്ഥിതിയിലാണ്. തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ഏറ്റവും വലിയ നഗരമായ നീലേശ്വരത്ത് റവന്യൂ ടവറോ, കമേര്‍ഷ്യല്‍ കോംപ്ലക്സോ നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നീലേശ്വരത്ത് ടവര്‍ നിര്‍മ്മിച്ചാല്‍ മണ്ഡലത്തിലെ എല്ലാ ഭാഗങ്ങളിലുള്ളവര്‍ക്കും […]

നീലേശ്വരം: നഗരത്തിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കുടക്കീഴില്‍ കൊണ്ട് വരുന്നതിന് നീലേശ്വരം നഗരത്തില്‍ റവന്യൂ ടവറോ, കമേര്‍ഷ്യല്‍ കോംപ്ലക്സോ നിര്‍മ്മിക്കണമെന്നാവശ്യം ശക്തമായി. നഗരത്തില്‍ നിരവധി സര്‍ക്കാര്‍ ഓഫീസുകളാണ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി കെട്ടിടമുള്ള ഓഫീസുകള്‍ കാലപ്പഴക്കത്താല്‍ ഏത് നിമിഷവും നിലം പൊത്താവുന്ന സ്ഥിതിയിലാണ്. തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ഏറ്റവും വലിയ നഗരമായ നീലേശ്വരത്ത് റവന്യൂ ടവറോ, കമേര്‍ഷ്യല്‍ കോംപ്ലക്സോ നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നീലേശ്വരത്ത് ടവര്‍ നിര്‍മ്മിച്ചാല്‍ മണ്ഡലത്തിലെ എല്ലാ ഭാഗങ്ങളിലുള്ളവര്‍ക്കും വിശേഷിച്ചു മലയോര തീരദേശ ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ ഓഫീസുകളിലേക്ക് എത്താന്‍ കഴിയും. സര്‍ക്കാര്‍ ഓഫീസുകള്‍ക്കായി നീലേശ്വരത്ത് പുതിയ സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നുണ്ടെങ്കിലും ചെറുതായതിനാല്‍ സ്ഥലപരിമിതി ഏറെയാണ്. നിലവില്‍ നിര്‍മ്മിക്കുന്ന സിവില്‍ സ്റ്റേഷനില്‍ കൂടിയാല്‍ പത്തില്‍ താഴെ ഓഫീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കാന്‍ കഴിയുക. കെട്ടിട സൗകര്യമില്ലാത്തത് കാരണം നീലേശ്വരത്ത് നിന്ന് മറ്റുള്ള സ്ഥലങ്ങളിലേക്ക് കുടിയേറി പോയ ഓഫീസുകള്‍ തിരികെ വന്നാല്‍ സിവില്‍ സ്റ്റേഷന്‍ അസൗകര്യം കാരണം വീര്‍പ്പുമുട്ടും. നിരവധി സര്‍ക്കാര്‍ ഓഫീസുകളാണ് ഇപ്പോഴും നീലേശ്വരത്ത് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. മണ്ഡലത്തിന്റെ സംഗമ കേന്ദ്രമായ നീലേശ്വരത്ത് റവന്യൂ ടവറോ, കമേര്‍ഷ്യല്‍ കോംപ്ലക്സോ നിര്‍മ്മിക്കുന്നതിന് സര്‍ക്കാറിന്റെ പക്കല്‍ ആവശ്യമായ ഭൂമിയുണ്ട്.