കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനുള്ള ശ്രമത്തിനിടെ പൊലീസ് സ്റ്റേഷനില്‍ കവര്‍ച്ചാക്കേസിലെ പ്രതി പരാക്രമം നടത്തി; പൊലീസുകാരെ അസഭ്യം പറഞ്ഞു, സ്റ്റീല്‍ ഗ്ലാസ് കൊണ്ട് നെറ്റിയിലിടിച്ച് സ്വയം മുറിവേല്‍പ്പിച്ചു

വിദ്യാനഗര്‍: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനുള്ള ശ്രമത്തിനിടെ കവര്‍ച്ചാക്കേസിലെ പ്രതി പൊലീസ് സ്റ്റേഷനില്‍ പരാക്രമം നടത്തി. പൊലീസുകാരെ അസഭ്യം പറയുകയും സ്റ്റീല്‍ ഗ്ലാസുകൊണ്ട് നെറ്റിയിലിടിച്ച് സ്വയം മുറിവേല്‍പ്പിക്കുകയും ചെയ്തു. ബുധനാഴ്ച ഉച്ചയോടെ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഉളിയത്തടുക്ക ബ്ലൂ മൂണ്‍ അപ്പാര്‍ട്ടുമെന്റിലെ അമാന്‍(23) ആണ് പരാക്രമം നടത്തിയത്. തിങ്കളാഴ്ച വൈകിട്ട് ഉളിയത്തടുക്കയില്‍ അമാന്റെ നേതൃത്വത്തിലുള്ള സംഘം കാര്‍ തടഞ്ഞ് വില കൂടിയ ഐ ഫോണ്‍ കവര്‍ന്നിരുന്നു. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം കാര്‍ തടഞ്ഞ് ഭീഷണി മുഴക്കുകയും […]

വിദ്യാനഗര്‍: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനുള്ള ശ്രമത്തിനിടെ കവര്‍ച്ചാക്കേസിലെ പ്രതി പൊലീസ് സ്റ്റേഷനില്‍ പരാക്രമം നടത്തി. പൊലീസുകാരെ അസഭ്യം പറയുകയും സ്റ്റീല്‍ ഗ്ലാസുകൊണ്ട് നെറ്റിയിലിടിച്ച് സ്വയം മുറിവേല്‍പ്പിക്കുകയും ചെയ്തു. ബുധനാഴ്ച ഉച്ചയോടെ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഉളിയത്തടുക്ക ബ്ലൂ മൂണ്‍ അപ്പാര്‍ട്ടുമെന്റിലെ അമാന്‍(23) ആണ് പരാക്രമം നടത്തിയത്. തിങ്കളാഴ്ച വൈകിട്ട് ഉളിയത്തടുക്കയില്‍ അമാന്റെ നേതൃത്വത്തിലുള്ള സംഘം കാര്‍ തടഞ്ഞ് വില കൂടിയ ഐ ഫോണ്‍ കവര്‍ന്നിരുന്നു. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം കാര്‍ തടഞ്ഞ് ഭീഷണി മുഴക്കുകയും കുമ്പളയിലെ അബ്ദുല്‍സലീമിന്റെ കൈവശമുണ്ടായിരുന്ന ഐ ഫോണ്‍ തട്ടിയെടുക്കുകയുമായിരുന്നു. പൊലീസ് വാഹനം കണ്ടതോടെ കവര്‍ച്ചക്കാര്‍ ബൈക്കുകളില്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിക്കുകയും കഴിഞ്ഞ ദിവസം വൈകിട്ട് ഇന്‍സ്പെക്ടര്‍ വി.വി മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അമാനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സ്റ്റേഷനില്‍ എത്തിച്ച ശേഷം മുതല്‍ അമാന്‍ പൊലീസുകാരെ അസഭ്യം പറയുകയായിരുന്നു. അമാനെ ശാന്തനാക്കാന്‍ ഇയാളുടെ പിതാവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി. ബുധനാഴ്ച ഉച്ചക്ക് സ്റ്റേഷനില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കം നടത്തുന്നതിനിടെയാണ് അമാന്‍ അക്രമാസക്തനായത്. പൊലീസ് സംഘം യുവാവിനെ ബലമായി കീഴ്‌പ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it