'റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഭേദഗതി വരുത്താനുള്ള തീരുമാനം സ്വാഗതാര്‍ഹം'

കാസര്‍കോട്: റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ റെഗുലേറ്ററി അതോറിറ്റി നിയമത്തില്‍ ഭേദഗതി നടപ്പില്‍ വരുത്താനുള്ള തീരുമാനം തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസകരമാകുന്ന നടപടിയാണ്. ഇതിനെ സ്വാഗതം ചെയ്യുന്നതായി ലാന്‍ഡ് കമ്മീഷന്‍ ഏജന്‍സി അസോസിയേഷന്‍ സംസ്ഥാന രക്ഷാധികാരി മനോജ് ശങ്കരനല്ലൂര്‍ പറഞ്ഞു. ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നായന്മാര്‍മൂല കെ എം കോംപ്ലക്‌സില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുറഹിമാന്‍ ബന്തിയോട്(പ്രസി.), ഹമീദ് ചേരങ്കൈ, ഹനീഫ് തുരുത്തി(വൈസ് പ്രസി.), ഷാഫി കല്ലുവളപ്പില്‍(ജന.സെക്ര.), കരീം ചൗക്കി, ഷാഫി പെരുമ്പള(സെക്ര.), പി.എം സുബൈര്‍ […]

കാസര്‍കോട്: റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ റെഗുലേറ്ററി അതോറിറ്റി നിയമത്തില്‍ ഭേദഗതി നടപ്പില്‍ വരുത്താനുള്ള തീരുമാനം തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസകരമാകുന്ന നടപടിയാണ്. ഇതിനെ സ്വാഗതം ചെയ്യുന്നതായി ലാന്‍ഡ് കമ്മീഷന്‍ ഏജന്‍സി അസോസിയേഷന്‍ സംസ്ഥാന രക്ഷാധികാരി മനോജ് ശങ്കരനല്ലൂര്‍ പറഞ്ഞു. ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നായന്മാര്‍മൂല കെ എം കോംപ്ലക്‌സില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുറഹിമാന്‍ ബന്തിയോട്(പ്രസി.), ഹമീദ് ചേരങ്കൈ, ഹനീഫ് തുരുത്തി(വൈസ് പ്രസി.), ഷാഫി കല്ലുവളപ്പില്‍(ജന.സെക്ര.), കരീം ചൗക്കി, ഷാഫി പെരുമ്പള(സെക്ര.), പി.എം സുബൈര്‍ പടുപ്പ്(ട്രഷ.), സത്താര്‍ ചൗക്കി, അഷ്‌റഫ് കാനക്കോട്, റഹീം നെല്ലിക്കുന്ന്, വര്‍ക്കി മാത്യു, നാസര്‍ പള്ളം, ഷമീര്‍ വിദ്യാനഗര്‍, ഹാഷിം കല്ലുവളപ്പില്‍, അഷ്‌റഫ് ഉദുമ, അരമന അബ്ദുറഹിമാന്‍, ഉമ്മര്‍ രാജ, ഉക്കിന ടുക്ക മുഹമ്മദ്, റസാക്ക്, ഉബൈദുള്ള കടവത്ത്, മൊയ്തീന്‍ കുഞ്ഞി ഉദുമ, മൊയ്തീന്‍ കുഞ്ഞി സി കെ, സിദ്ദീഖ് (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍).
ഷാഫി കല്ലുവളപ്പ് അധ്യക്ഷത വഹിച്ചു. മനോജ് ശങ്കരനെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. കരീം ചൗക്കി, ഹമീദ് ചേരങ്കൈ, അബ്ദുറഹിമാന്‍ ബന്തിയോട്, അഷ്‌റഫ് കാനക്കോട്, ഹനീഫ് തുരുത്തി, ഷാഫി പെരുമ്പള, വര്‍ക്കി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
സുബൈര്‍ പടുപ്പ് സ്വാഗതവും ഹാഷിം കല്ലുവളപ്പ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it