'ഓര്‍മ്മകളിലെ ബാങ്കോട്' സംവാദം സംഘടിപ്പിച്ചു

തളങ്കര: ബാങ്കോട് ഗള്‍ഫ് ജമാഅത്തിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ബാങ്കോട് ഫാമിലി ഫെസ്റ്റിന്റെ ഭാഗമായി 'ബാങ്കോട് ഓര്‍മ്മകളില്‍' സംവാദവും ആദരവ് പരിപാടിയും ഷട്ടില്‍ ടൂര്‍ണ്ണമെന്റും സംഘടിപ്പിച്ചു. പലരും ബാങ്കോട് ദേശത്തെ കുറിച്ചുള്ള പഴയകാല ഓര്‍മ്മകള്‍ അയവിറക്കി. നഗരസഭാ കൗണ്‍സിലര്‍ ഇക്ബാല്‍ ബാങ്കോട് ഉദ്ഘാടനം ചെയ്തു. യൂനുസ് തളങ്കര അധ്യക്ഷത വഹിച്ചു.എം. ലുക്മാനുല്‍ ഹക്കീം സ്വാഗതം പറഞ്ഞു. ടി.എ ഷാഫി, സമീര്‍ ചെങ്കളം, കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, എരിയാല്‍ ഷരീഫ്, ശിഹാബുദ്ദീന്‍ ബാങ്കോട്, മുനീര്‍ ബാങ്കോട്, ബി.എം […]

തളങ്കര: ബാങ്കോട് ഗള്‍ഫ് ജമാഅത്തിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ബാങ്കോട് ഫാമിലി ഫെസ്റ്റിന്റെ ഭാഗമായി 'ബാങ്കോട് ഓര്‍മ്മകളില്‍' സംവാദവും ആദരവ് പരിപാടിയും ഷട്ടില്‍ ടൂര്‍ണ്ണമെന്റും സംഘടിപ്പിച്ചു. പലരും ബാങ്കോട് ദേശത്തെ കുറിച്ചുള്ള പഴയകാല ഓര്‍മ്മകള്‍ അയവിറക്കി. നഗരസഭാ കൗണ്‍സിലര്‍ ഇക്ബാല്‍ ബാങ്കോട് ഉദ്ഘാടനം ചെയ്തു. യൂനുസ് തളങ്കര അധ്യക്ഷത വഹിച്ചു.
എം. ലുക്മാനുല്‍ ഹക്കീം സ്വാഗതം പറഞ്ഞു. ടി.എ ഷാഫി, സമീര്‍ ചെങ്കളം, കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, എരിയാല്‍ ഷരീഫ്, ശിഹാബുദ്ദീന്‍ ബാങ്കോട്, മുനീര്‍ ബാങ്കോട്, ബി.എം അബ്ദുല്‍റഹ്മാന്‍ ബാങ്കോട്, സുലൈമാന്‍ ഹാജി ബാങ്കോട്, എസ്.എസ് ഹംസ, താജുദ്ദീന്‍ ബാങ്കോട്, ഇബ്രാഹിം ബാങ്കോട്, ഇക്ബാല്‍ കൊട്ടിയാടി, ബഷീര്‍ കെ.എഫ്.സി, ഹനീഫ് സംസാരിച്ചു. ഹാരിസ് തായല്‍ നന്ദി പറഞ്ഞു.
താജുദ്ദീന്‍ ബാങ്കോട്, ഹസൈനാര്‍ ബാങ്കോട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഷട്ടില്‍ ടൂര്‍ണ്ണമെന്റില്‍ ഗ്രീന്‍ഹൗസ് ജേതാക്കളായി. റെഡ്ഹൗസ് രണ്ടാംസ്ഥാനം നേടി.

Related Articles
Next Story
Share it