ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 140 കടന്നു

അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം 140 കടന്നു. മാച്ചു നദിയ്ക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നു വീണത്. നദിയില്‍ വീണ മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെടുത്തിയ എഴുപതിലധികം പേരെ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ഗുജറാത്തിന്റെ തലസ്ഥാന നഗരമായ അഹമ്മദാബാദില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള മോര്‍ബിയിലാണ് ദുരന്തമുണ്ടായത്. ഇന്നലെ വൈകിട്ട് 6.30ഓടെ മാച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലം തകര്‍ന്നുവീഴുകയായിരുന്നു. […]

അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം 140 കടന്നു. മാച്ചു നദിയ്ക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നു വീണത്. നദിയില്‍ വീണ മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെടുത്തിയ എഴുപതിലധികം പേരെ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ഗുജറാത്തിന്റെ തലസ്ഥാന നഗരമായ അഹമ്മദാബാദില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള മോര്‍ബിയിലാണ് ദുരന്തമുണ്ടായത്. ഇന്നലെ വൈകിട്ട് 6.30ഓടെ മാച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലം തകര്‍ന്നുവീഴുകയായിരുന്നു. ഈ സമയംപാലത്തിലും സമീപത്തുമായി നാനൂറോളം പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഒട്ടേറെപ്പേര്‍ നദിയിലേക്ക് വീണു. 140 വര്‍ഷത്തിലെറെ പഴക്കമുള്ള പാലം ചരിത്ര പ്രാധാന്യമുള്ളതാണ്. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ പാലം അഞ്ച് ദിവസം മുന്‍പാണ് തുറന്നുകൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ ഫോണില്‍ ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ഗുജറാത്ത് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. എന്‍.ഡി.ആര്‍.എഫിന്റെ നേതൃത്വത്തിലാണ് നദിയില്‍ തിരച്ചില്‍ തുടരുന്നത്.

Related Articles
Next Story
Share it