കടുമേനി സ്വദേശിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു; ഭാര്യ ഉള്‍പ്പെടെ നാലുപേര്‍ കസ്റ്റഡിയില്‍, ഘാതകസംഘത്തില്‍ കൗമാരക്കാരനും
വെള്ളരിക്കുണ്ട്: ചിറ്റാരിക്കാല്‍ കടുമേനി സര്‍ക്കാരിയ കോളനിയിലെ പി.എം രാമകൃഷ്ണന്റെ(49) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഭാര്യ ഉള്‍പ്പെടെ നാലുപേര്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചു. രാമകൃഷ്ണന്റെ ഭാര്യയെയും അയല്‍വാസികളായ സനല്‍(19), മഹേഷ്(19) എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത ഒരാളെയും ചിറ്റാരിക്കാല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് രാമകൃഷ്ണന്റെ മൃതദേഹം വീട്ടില്‍ നിന്ന് നൂറുമീറ്റര്‍ അകലെ കാട്ടിനകത്ത് കണ്ടെത്തിയത്. കഴുത്തില്‍ തോര്‍ത്ത് മുണ്ട് ചുറ്റിയ നിലയില്‍ […]

വെള്ളരിക്കുണ്ട്: ചിറ്റാരിക്കാല്‍ കടുമേനി സര്‍ക്കാരിയ കോളനിയിലെ പി.എം രാമകൃഷ്ണന്റെ(49) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഭാര്യ ഉള്‍പ്പെടെ നാലുപേര്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചു. രാമകൃഷ്ണന്റെ ഭാര്യയെയും അയല്‍വാസികളായ സനല്‍(19), മഹേഷ്(19) എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത ഒരാളെയും ചിറ്റാരിക്കാല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് രാമകൃഷ്ണന്റെ മൃതദേഹം വീട്ടില്‍ നിന്ന് നൂറുമീറ്റര്‍ അകലെ കാട്ടിനകത്ത് കണ്ടെത്തിയത്. കഴുത്തില്‍ തോര്‍ത്ത് മുണ്ട് ചുറ്റിയ നിലയില്‍ കാണപ്പെട്ട മൃതദേഹത്തില്‍ പാടും കാണപ്പെട്ടു. മരണത്തില്‍ സംശയമുയര്‍ന്നതോടെ മൃതദേഹം ചിറ്റാരിക്കാല്‍ പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോള്‍ ശ്വാസം മുട്ടിയാണ് മരണമെന്ന് വ്യക്തമായി. തോര്‍ത്ത് മുണ്ട് കഴുത്തില്‍ മുറുക്കിയതിനാലാണ് മരണം സംഭവിച്ചതെന്ന നിഗമനത്തിലെത്തിയ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിയതോടെയാണ് കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനായത്. ചിറ്റാരിക്കാല്‍ ഇന്‍സ്പെക്ടര്‍ പി. രാജേഷിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐമാരായ കെ.പി രമേശന്‍, കുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തിയത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പും നടത്തിയിരുന്നു. തിങ്കളാഴ്ച രാത്രി 10 മണിയോടെ വീടിന്റെ ഉമ്മറത്ത് മദ്യലഹരിയില്‍ ഉറങ്ങുകയായിരുന്ന രാമകൃഷ്ണനെ ഭാര്യ തമ്പായിയും അയല്‍വാസിയായ കൗമാരക്കാരന്‍ ഉള്‍പ്പെടെ മൂന്നുപേരും ചേര്‍ന്ന് സാരികൊണ്ട് കഴുത്തില്‍ കുരുക്കിട്ട് വീടിന്റെ കഴുക്കോലില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരണമുറപ്പിച്ച ശേഷം രാത്രി 12 മണിയോടെ തൊട്ടടുത്തുള്ള വനപ്രദേശത്ത് മൃതദേഹം തള്ളുകയാണുണ്ടായത്. കസ്റ്റഡിയിലുള്ളവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.