തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ എസ്.ഐയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

കാസര്‍കോട്: ഇന്നലെ ഉച്ചയോടെ ട്രാഫിക് സ്റ്റേഷന് പിറക് വശത്തെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കാസര്‍കോട് ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ എസ്. ബൈജുവി(54)ന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സ്വദേശമായ കൊല്ലം കടക്കല്‍ കുറ്റിക്കാലിലേക്ക് കൊണ്ടുപോയി.മരണവിവരമറിഞ്ഞ് കൊല്ലത്ത് നിന്ന് ബന്ധുക്കള്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിയിരുന്നു. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന അടക്കമുള്ളവരും ജനറല്‍ ആസ്പത്രിയിലെത്തി അനുശോചനം അറിയിച്ചു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം അശോക് നഗറിലെ ട്രാഫിക് പൊലീസ് സ്റ്റേഷനിലും തുടര്‍ന്ന് […]

കാസര്‍കോട്: ഇന്നലെ ഉച്ചയോടെ ട്രാഫിക് സ്റ്റേഷന് പിറക് വശത്തെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കാസര്‍കോട് ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ എസ്. ബൈജുവി(54)ന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സ്വദേശമായ കൊല്ലം കടക്കല്‍ കുറ്റിക്കാലിലേക്ക് കൊണ്ടുപോയി.
മരണവിവരമറിഞ്ഞ് കൊല്ലത്ത് നിന്ന് ബന്ധുക്കള്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിയിരുന്നു. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന അടക്കമുള്ളവരും ജനറല്‍ ആസ്പത്രിയിലെത്തി അനുശോചനം അറിയിച്ചു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം അശോക് നഗറിലെ ട്രാഫിക് പൊലീസ് സ്റ്റേഷനിലും തുടര്‍ന്ന് ജില്ലാ പൊലീസ് ആസ്ഥാനത്തും പൊതുദര്‍ശനത്തിന് വെച്ചു. ബൈജു നേരത്തെ വിദ്യാനഗര്‍, കാസര്‍കോട് പൊലീസ് സ്റ്റേഷനുകളിലും സേവനം ചെയ്തിരുന്നു. കുടുംബസമേതം പൊലീസ് ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. പൊതുവിതരണ വകുപ്പില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ഭാര്യ ഷീബ നാല് മാസം മുമ്പ് നാട്ടിലേക്ക് മടങ്ങിയിരുന്നു. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. പരേതനായ ശിവരാജന്റയും (റിട്ട.പോസ്റ്റ്മാന്‍) പ്രഭയുടെയും മകനാണ്. ഡിഗ്രി വിദ്യാര്‍ത്ഥിനിയായ കൃഷ്ണ ഏക മകളാണ്. സഹോദരങ്ങള്‍: എസ്. മനു (ലേബര്‍ ഓഫീസ് ചിറക്കല്‍), എസ്. സാബു (സെക്യൂരിറ്റി ക്ലിഫ് ഹൗസ്), മനൂജ (എച്ച്.എം, ആറ്റിങ്ങല്‍).

Related Articles
Next Story
Share it