ഫാസില്‍ തബ്ഷീറിന്റെ മയ്യത്ത് ഖബറടക്കി
മൊഗ്രാല്‍പുത്തൂര്‍: ചൊവ്വാഴ്ച ഉച്ചയോടെ കാസര്‍കോട് എം.ജി. റോഡില്‍ ബദ്‌രിയ ഹോട്ടലിന് സമീപത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച മൊഗ്രാല്‍പുത്തൂര്‍ മൊഗറിലെ അബ്ദുല്‍ഖാദറിന്റെയും ഫൗസിയയുടേയും മകന്‍ മുഹമ്മദ് ഫാസില്‍ തബ്ഷീറിന്റെ (22) മയ്യത്ത് ഖബറടക്കി. വസ്ത്രമൊത്ത വിതരണ വ്യാപാരം നടത്തുന്ന ഫാസില്‍ തബ്ഷീര്‍ ജോലിയുമായി ബന്ധപ്പെട്ടുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസിനടിയിലേക്ക് തെറിച്ച് വീണ ഫാസിലിന്റെ ദേഹത്ത് ബസിന്റെ ടയര്‍ കയറിയായിരുന്നു ദാരുണ മരണം സംഭവിച്ചത്. മരണ വിവരമറിഞ്ഞ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അടക്കമുള്ളവര്‍ ജനറല്‍ ആസ്പത്രിയിലെത്തി അനുശോചനം […]

മൊഗ്രാല്‍പുത്തൂര്‍: ചൊവ്വാഴ്ച ഉച്ചയോടെ കാസര്‍കോട് എം.ജി. റോഡില്‍ ബദ്‌രിയ ഹോട്ടലിന് സമീപത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച മൊഗ്രാല്‍പുത്തൂര്‍ മൊഗറിലെ അബ്ദുല്‍ഖാദറിന്റെയും ഫൗസിയയുടേയും മകന്‍ മുഹമ്മദ് ഫാസില്‍ തബ്ഷീറിന്റെ (22) മയ്യത്ത് ഖബറടക്കി. വസ്ത്രമൊത്ത വിതരണ വ്യാപാരം നടത്തുന്ന ഫാസില്‍ തബ്ഷീര്‍ ജോലിയുമായി ബന്ധപ്പെട്ടുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസിനടിയിലേക്ക് തെറിച്ച് വീണ ഫാസിലിന്റെ ദേഹത്ത് ബസിന്റെ ടയര്‍ കയറിയായിരുന്നു ദാരുണ മരണം സംഭവിച്ചത്. മരണ വിവരമറിഞ്ഞ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അടക്കമുള്ളവര്‍ ജനറല്‍ ആസ്പത്രിയിലെത്തി അനുശോചനം അറിയിച്ചു. മുംബൈയിലുണ്ടായിരുന്ന പിതാവ് അബ്ദുല്‍ ഖാദര്‍ മരണവിവരമറിഞ്ഞ് വിമാനമാര്‍ഗം നാട്ടിലെത്തുകയായിരുന്നു. അബ്ദുല്‍ ഖാദറിനെ ആശ്വസിപ്പിക്കാനാവാതെ പലരും വിതുമ്പി. മയ്യത്ത് ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് മൊഗര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കിയത്. നാടിന്റെ നാനാഭാഗത്ത് നിന്നുമായി നൂറുക്കണക്കിനാളുകള്‍ മൃതദേഹം ഒരു നോക്കു കാണാനും ഖബറടക്കചടങ്ങിനുമെത്തി. നേരത്തെ മൊഗ്രാല്‍പുത്തൂരിലെ മിന്‍ഹാ ബേക്കറിയില്‍ ജോലി ചെയ്തിരുന്ന ഫാസില്‍ ഏവര്‍ക്കും സുപരിചിതനാണ്. നിരവധി സുഹൃത്ത് വലയങ്ങളുള്ള ഫാസില്‍ തബ്ഷീര്‍ എം.എസ്.എഫിന്റെയും എസ്.എസ്.എഫിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു. മൊഗ്രാല്‍പുത്തൂര്‍ യൂത്ത് ലീഗിന്റെ വൈറ്റ് ഗാര്‍ഡ് അംഗമായും സേവന പ്രവര്‍ത്തനങ്ങളില്‍ കയ്യൊപ്പ് ചാര്‍ത്തിയിരുന്നു.