തൃശൂരില്‍ ട്രെയിനിടിച്ച് മരിച്ച ബാസിത്തിന്റെ മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി

കാസര്‍കോട്: ഇന്നലെ തൃശൂര്‍ ഇരിങ്ങാലക്കുട കല്ലട്ടുംകര റെയില്‍വെ സ്റ്റേഷന് സമീപം തീവണ്ടിതട്ടി മരിച്ച എം.എസ്.എഫ്., എസ്.കെ.എസ്.എസ്.എഫ്. നേതാവും ബി.ബി.എ. വിദ്യാര്‍ത്ഥിയുമായ ചെര്‍ക്കളയിലെ ബാസിത്ത് തായലിന്റെ (20) മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്ന് പുലര്‍ച്ചെ 6 മണിയോടെ ചെര്‍ക്കള മുഹ്‌യുദ്ദീന്‍ വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. പുലര്‍ച്ചെ 1.15 ഓടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ഈ സമയത്തും ബാസിത്തിനെ അവസാനായി ഒരു നോക്കുകാണാന്‍ നൂറുകണക്കിന് ആളുകള്‍ വീട്ടിലെത്തിയിരുന്നു.എം.എസ്.എഫ്. കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡണ്ട്, എസ്.ബി.വി. ജില്ലാ ചെയര്‍മാന്‍, എസ്.കെ.എസ്.എസ്.എഫ്. […]

കാസര്‍കോട്: ഇന്നലെ തൃശൂര്‍ ഇരിങ്ങാലക്കുട കല്ലട്ടുംകര റെയില്‍വെ സ്റ്റേഷന് സമീപം തീവണ്ടിതട്ടി മരിച്ച എം.എസ്.എഫ്., എസ്.കെ.എസ്.എസ്.എഫ്. നേതാവും ബി.ബി.എ. വിദ്യാര്‍ത്ഥിയുമായ ചെര്‍ക്കളയിലെ ബാസിത്ത് തായലിന്റെ (20) മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്ന് പുലര്‍ച്ചെ 6 മണിയോടെ ചെര്‍ക്കള മുഹ്‌യുദ്ദീന്‍ വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. പുലര്‍ച്ചെ 1.15 ഓടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ഈ സമയത്തും ബാസിത്തിനെ അവസാനായി ഒരു നോക്കുകാണാന്‍ നൂറുകണക്കിന് ആളുകള്‍ വീട്ടിലെത്തിയിരുന്നു.
എം.എസ്.എഫ്. കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡണ്ട്, എസ്.ബി.വി. ജില്ലാ ചെയര്‍മാന്‍, എസ്.കെ.എസ്.എസ്.എഫ്. ചെര്‍ക്കള മേഖലാ ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ബാസിത്ത് നാടിന്റെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് അംഗം കൂടിയായിരുന്നു.
എറണാകുളത്ത് നിന്ന് കാസര്‍കോട്ടേക്ക് വരുന്നതിനിടെ ചാലക്കുടിയില്‍ വെച്ച് ബാസിത്തിന്റെ മൊബൈല്‍ ഫോണ്‍ ട്രാക്കില്‍ വീണിരുന്നു. തൃശൂരില്‍ ഇറങ്ങിയ ശേഷം ബാസിത്തും സുഹൃത്തുക്കളും മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ വേണ്ടി ഇരിങ്ങാലക്കുട കല്ലട്ടുംകരയില്‍ എത്തി ഫോണ്‍ തിരയുന്നതിനിടെയാണ് ബാസിത്തിനെ തീവണ്ടി തട്ടിയത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയത്.
എം.ഐ.സി. കോളേജിലെ ബി.ബി.എ. വിദ്യാര്‍ത്ഥിയായിരുന്നു. ചെര്‍ക്കള തായലിലെ മുഹമ്മദിന്റെയും ഹസീനയുടെയും മകനാണ്. സഹോദരങ്ങള്‍: അജ്‌നാസ് (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി), മിന്‍ഷാന, ഫാത്തിമത്ത് ഹനാന.

Related Articles
Next Story
Share it