ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നടത്തിയ രാപ്പകല്‍ സമരം സമാപിച്ചു
കാഞ്ഞങ്ങാട്: ഇടത് സര്‍ക്കാരിന്റെ ബജറ്റിലെ ജനദ്രോഹ നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ നടത്തിയ രാപ്പകല്‍ സമരം സമാപിച്ചു. ജി.എസ്.ടിയുടെ കണക്ക് സമര്‍പ്പിക്കാതെ കേന്ദ്രം ജി.എസ്.ടി ഇനത്തില്‍ പണം നല്‍കാനുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. ഈ ഇനത്തില്‍ 20 കോടി രൂപ കേന്ദ്രം നല്‍കാത്തതിനാലാണ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ബജറ്റില്‍ നികുതി വര്‍ധിപ്പിക്കേണ്ടി വന്നതെന്ന് പറഞ്ഞാണ് പിണറായി വിജയന്‍ […]

കാഞ്ഞങ്ങാട്: ഇടത് സര്‍ക്കാരിന്റെ ബജറ്റിലെ ജനദ്രോഹ നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ നടത്തിയ രാപ്പകല്‍ സമരം സമാപിച്ചു. ജി.എസ്.ടിയുടെ കണക്ക് സമര്‍പ്പിക്കാതെ കേന്ദ്രം ജി.എസ്.ടി ഇനത്തില്‍ പണം നല്‍കാനുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. ഈ ഇനത്തില്‍ 20 കോടി രൂപ കേന്ദ്രം നല്‍കാത്തതിനാലാണ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ബജറ്റില്‍ നികുതി വര്‍ധിപ്പിക്കേണ്ടി വന്നതെന്ന് പറഞ്ഞാണ് പിണറായി വിജയന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും എം.പി ആരോപിച്ചു. ഉദ്ഘാടന ചടങ്ങില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സി.ടി അഹമ്മദലി അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസല്‍, മുന്‍ പ്രസിഡണ്ടുമാരായ കെ.പി. കുഞ്ഞിക്കണ്ണന്‍, ഹക്കിം കുന്നില്‍, എ. അബ്ദുറഹ്‌മാന്‍, ജെറ്റോ ജോസഫ്, വി.കെ. രവീന്ദ്രന്‍, എം.പി. ജോസഫ്, ഹരീഷ് ബി നമ്പ്യാര്‍, കെ. നീലകണ്ഠന്‍, വി.കെ.പി ഹമീദലി, ടി.വി. ഉമേശന്‍, എ. ഗോവിന്ദന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.