മകളെ കുത്തിപ്പരിക്കേല്‍പ്പിച്ചു; നിരവധി കേസുകളില്‍ പ്രതിയായ പിതാവ് അറസ്റ്റില്‍

ആദൂര്‍: 17കാരിയായ മകളെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നിരവധി കേസുകളില്‍ പ്രതിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് സ്വദേശിയായ കാരാട്ട് നൗഷാദിനെയാണ് ആദൂര്‍ എസ്.ഐ വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മകള്‍ നൗഷീറയുടെ പരാതിയിലാണ് നൗഷാദിനെതിരെ കേസെടുത്തത്. ബോവിക്കാനത്തെ വീട്ടില്‍ വെച്ചാണ് സംഭവം. നൗഷാദിന്റെ ദുഷ്പ്രവൃത്തികളെ നൗഷീറ ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ നൗഷാദ് കഠാര കൊണ്ട് നൗഷീറയെ കുത്തിപരിക്കേല്‍പ്പിച്ച ശേഷം കടന്നുകളയുകയാണുണ്ടായത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ച പൊലീസ് കാഞ്ഞങ്ങാട് സൗത്തില്‍ നിന്ന് നൗഷാദിനെ […]

ആദൂര്‍: 17കാരിയായ മകളെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നിരവധി കേസുകളില്‍ പ്രതിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് സ്വദേശിയായ കാരാട്ട് നൗഷാദിനെയാണ് ആദൂര്‍ എസ്.ഐ വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മകള്‍ നൗഷീറയുടെ പരാതിയിലാണ് നൗഷാദിനെതിരെ കേസെടുത്തത്. ബോവിക്കാനത്തെ വീട്ടില്‍ വെച്ചാണ് സംഭവം. നൗഷാദിന്റെ ദുഷ്പ്രവൃത്തികളെ നൗഷീറ ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ നൗഷാദ് കഠാര കൊണ്ട് നൗഷീറയെ കുത്തിപരിക്കേല്‍പ്പിച്ച ശേഷം കടന്നുകളയുകയാണുണ്ടായത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ച പൊലീസ് കാഞ്ഞങ്ങാട് സൗത്തില്‍ നിന്ന് നൗഷാദിനെ കസ്റ്റഡിയിലെടുത്ത് ആദൂര്‍ സ്റ്റേഷനിലെത്തിക്കുകയും അറസ്റ്റ് രേഖപ്പെടുത്തി കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. കവര്‍ച്ച, കഞ്ചാവ് വില്‍പ്പന, അക്രമം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ കാരാട്ട് നൗഷാദ് പല കേസുകളിലും ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.

Related Articles
Next Story
Share it