കാസര്‍കോട്: ദാറുല്‍ ഹിക്മ സനദ് ദാന സമ്മേളനം ശ്രദ്ധേയമായി. ലോക പ്രശസ്ത പണ്ഡിതന് മുഫ്തി മെന്‍ക് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നിര്‍വഹിച്ചു.
ഹിഫ്ദ് പൂര്‍ത്തീകരിച്ച അഞ്ച് ഹാഫിദുകളില്‍ നിന്ന് പത്ത് ദൗറയിലധികം റിവിഷന്‍ ചെയ്ത മൂന്ന് ഹാഫിദുകളായ ഹാഫിദ് അബ്ദുല്‍ ശാഹിദ് ഹന്നാന്‍, ഹാഫിദ് വഹീദ് സമാന്, ഹാഫിദ് സല്മാന് ബഷീര്‍ എന്നിവര്‍ക്കാണ് സനദ് നല്‍കിയത്.
ഹസനത്തുല്‍ ജാരിയ കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദലി മുളിയാര്‍ അധ്യക്ഷത വഹിച്ചു. കുട്ടികള്‍ സംഘടിപ്പിച്ച കലാപരിപാടികള്‍ സദസ്സിനെ ആവേശം കൊള്ളിച്ചു. ദാറുല്‍ ഹിക്മയിലെ വിദ്യാര്‍ത്ഥിയായ നുസെയ് സ്വന്തമായി വികസിപ്പിച്ചെടുത്ത പുതിയ ഭാഷ ഏവരിലും അത്ഭുമുളവാക്കി.
മുഖ്യ പ്രഭാഷകനായി സദസ്സിനെ അഭിസംബോധനം ചെയ്ത ഹാഫിദ് യൂസുഫ് മൗലവി അല്‍ ഖാസിമി ഖുര്‍ആന്‍ കൊണ്ട് സന്തോഷിക്കുക എന്ന വിഷയത്തില്‍ സദസ്സിനെ ഉണര്‍ത്തി. എഞ്ചിനിയര്‍ സി.എച്ച്. മുഹമ്മദ്, ഉത്തരദേശം പബ്ലിഷര്‍ മുജീബ് അഹ്മദ്, ഡോ, അബ്ദുല്‍ സത്താര്‍, എം.എ ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു.
‘ഖുര്‍ആനായി ജീവിക്കുക’ എന്ന വിഷയത്തില്‍ വി.എന്‍ ഹാരിസ് പ്രഭാഷണം നടത്തി.