പൊന്നേ...എന്തൊരു കുതിപ്പാണിത്‌; പവന് 50,400 രൂപ

തിരുവനന്തപുരം: സ്വര്‍ണവില കുതിച്ചുകുതിച്ച് സര്‍വകാല റെക്കോര്‍ഡില്‍. പവന് ചരിത്രത്തിലാദ്യമായി അമ്പതിനായിരം രൂപ കടന്നു. പവന് 50,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 130 രൂപ കൂടി 6,300 രൂപയിലെത്തി. 1040 രൂപയാണ് ഇന്ന് പവന് കൂടിയത്. രാജ്യാന്തര വിപണിയിലെ വിലവര്‍ധനവാണ് കേരളത്തിലും വില കൂടാന്‍ കാരണം. എപ്പോള്‍ വേണമെങ്കിലും പവന് അമ്പതിനായിരം കടക്കാമെന്ന നില നേരത്തെ ഉണ്ടായിരുന്നു. നാല്‍പത്തിയൊമ്പതിനായിരത്തില്‍ കഴിഞ്ഞ ദിവസം വില എത്തിയിരുന്നു. രാജ്യാന്തര മാര്‍ക്കറ്റില്‍ ഒരൗണ്‍സ് സ്വര്‍ണത്തിന് 2236 ഡോളറാണ് നിലവിലെ വില. കൂടുതല്‍ […]

തിരുവനന്തപുരം: സ്വര്‍ണവില കുതിച്ചുകുതിച്ച് സര്‍വകാല റെക്കോര്‍ഡില്‍. പവന് ചരിത്രത്തിലാദ്യമായി അമ്പതിനായിരം രൂപ കടന്നു. പവന് 50,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 130 രൂപ കൂടി 6,300 രൂപയിലെത്തി. 1040 രൂപയാണ് ഇന്ന് പവന് കൂടിയത്. രാജ്യാന്തര വിപണിയിലെ വിലവര്‍ധനവാണ് കേരളത്തിലും വില കൂടാന്‍ കാരണം. എപ്പോള്‍ വേണമെങ്കിലും പവന് അമ്പതിനായിരം കടക്കാമെന്ന നില നേരത്തെ ഉണ്ടായിരുന്നു. നാല്‍പത്തിയൊമ്പതിനായിരത്തില്‍ കഴിഞ്ഞ ദിവസം വില എത്തിയിരുന്നു. രാജ്യാന്തര മാര്‍ക്കറ്റില്‍ ഒരൗണ്‍സ് സ്വര്‍ണത്തിന് 2236 ഡോളറാണ് നിലവിലെ വില. കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുമെന്നതിനാല്‍ സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍. ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ വ്യത്യാസമാണ് രാജ്യാന്തര മാര്‍ക്കറ്റില്‍ സ്വര്‍ണവില വര്‍ധിക്കാനിടയായത്. സ്വര്‍ണ നിക്ഷേപത്തിലേക്ക് കൂടുതല്‍ പേര്‍ എത്തിയിട്ടുണ്ടെങ്കിലും വില്‍പനയില്‍ ഇത് പ്രതിഫലിക്കില്ലെന്നാണ് സൂചന.

Related Articles
Next Story
Share it