ഉത്തര കേരളത്തിന്റെ സാംസ്‌കാരിക തനിമ സംരക്ഷിക്കപ്പെടണം-കെപി രാമനുണ്ണി

കാസര്‍കോട്: ഉത്തര കേരളത്തിന്റെ ജനങ്ങളുടെ ജീവിത രീതിയിലും ഭാഷ വൈജാത്യങ്ങളിലുമുള്ള സാംസ്‌കാരിക തനിമ എക്കാലവും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും നോവലിസ്റ്റുമായ കെ പി രാമനുണ്ണി. ഉദ്യോഗസ്ഥരുടെ പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ കൊണ്ട് കുപ്രസിദ്ധിയാര്‍ജിക്കേണ്ട ഒരിടമല്ല കാസര്‍കോട്. മറിച്ചു അതിന്റെ ഭാഷാ വൈവിദ്യം കൊണ്ടും സാംസ്‌കാരിക പൈതൃകം കൊണ്ടും യുനെസ്‌കോയുടെ സമ്മേളനം നടക്കേണ്ട ഒരിടമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര സാഹിത്യ അക്കാദമി- സംസ്‌കൃതി കാസര്‍കോട് സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംവാദം 'ഉത്തര കേരളത്തിന്റെ സാംസ്‌കാരിക തനിമ' […]

കാസര്‍കോട്: ഉത്തര കേരളത്തിന്റെ ജനങ്ങളുടെ ജീവിത രീതിയിലും ഭാഷ വൈജാത്യങ്ങളിലുമുള്ള സാംസ്‌കാരിക തനിമ എക്കാലവും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും നോവലിസ്റ്റുമായ കെ പി രാമനുണ്ണി. ഉദ്യോഗസ്ഥരുടെ പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ കൊണ്ട് കുപ്രസിദ്ധിയാര്‍ജിക്കേണ്ട ഒരിടമല്ല കാസര്‍കോട്. മറിച്ചു അതിന്റെ ഭാഷാ വൈവിദ്യം കൊണ്ടും സാംസ്‌കാരിക പൈതൃകം കൊണ്ടും യുനെസ്‌കോയുടെ സമ്മേളനം നടക്കേണ്ട ഒരിടമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര സാഹിത്യ അക്കാദമി- സംസ്‌കൃതി കാസര്‍കോട് സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംവാദം 'ഉത്തര കേരളത്തിന്റെ സാംസ്‌കാരിക തനിമ' എന്ന വിഷയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ പി രാമനുണ്ണി. അക്കാദമി ഉപദേശക സമിതി അംഗം ഡോ. കായങ്കുളം യൂനുസ് അധ്യക്ഷത വഹിച്ചു. ഡോ. അജയപുരം ജ്യോതിഷ്‌കുമാര്‍, പ്രൊഫ. എ എം ശ്രീധരന്‍, വി വി പ്രഭാകരന്‍, എഎസ് മുഹമ്മദ്കുഞ്ഞി, രാധാകൃഷ്ണ ഉളിയത്തട്ക്ക, രവീന്ദ്രന്‍ പാടി എന്നിവര്‍ സംസാരിച്ചു. ഇബ്രാഹിം ചെര്‍ക്കള സ്വാഗതവും കുട്ടിയാനം മുഹമ്മദ്കുഞ്ഞി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it