മംഗളൂരുവില്‍ മലയാളിയായ സ്വതന്ത്ര സോഫ്റ്റ് വെയര്‍ സ്ഥാപന ഉടമ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളെ കണ്ടെത്തിയില്ല, അന്വേഷണം വ്യാപിപ്പിച്ചു; കവര്‍ച്ചാസംഘമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ്

മംഗളൂരു: മംഗളൂരുവില്‍ മലയാളിയായ സ്വതന്ത്രസോഫ്റ്റ് വെയര്‍ സ്ഥാപന ഉടമയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കായി കര്‍ണാടക പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. തൃശൂര്‍ ഗുരുവായൂര്‍ സ്വദേശിയായ സുരേന്ദ്രനെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഉച്ചഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയ സുരേന്ദ്രനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മാസവാടക പിരിക്കാനെത്തിയ പ്രാദേശിക കേബിള്‍ ജീവനക്കാരനാണ് സുരേന്ദ്രനെ കൊല്ലപ്പെട്ട നിലയില്‍ ആദ്യം കണ്ടത്. വീടിനകത്തെ ഹാളിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഇയാള്‍ അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. മംഗളൂരു കാവൂര്‍ പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ സ്വര്‍ണാഭരണങ്ങളും പണവും വിലപിടിപ്പുള്ള […]

മംഗളൂരു: മംഗളൂരുവില്‍ മലയാളിയായ സ്വതന്ത്രസോഫ്റ്റ് വെയര്‍ സ്ഥാപന ഉടമയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കായി കര്‍ണാടക പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. തൃശൂര്‍ ഗുരുവായൂര്‍ സ്വദേശിയായ സുരേന്ദ്രനെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഉച്ചഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയ സുരേന്ദ്രനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മാസവാടക പിരിക്കാനെത്തിയ പ്രാദേശിക കേബിള്‍ ജീവനക്കാരനാണ് സുരേന്ദ്രനെ കൊല്ലപ്പെട്ട നിലയില്‍ ആദ്യം കണ്ടത്. വീടിനകത്തെ ഹാളിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഇയാള്‍ അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. മംഗളൂരു കാവൂര്‍ പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ സ്വര്‍ണാഭരണങ്ങളും പണവും വിലപിടിപ്പുള്ള സാധനങ്ങളും കാണാനില്ലെന്ന് വ്യക്തമായി. കവര്‍ച്ചാസംഘമായിരിക്കാം സുരേന്ദ്രന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. ജ്യോതി ലാബ് ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന ജോലിയും സുരേന്ദ്രനുണ്ടായിരുന്നു. സുരേന്ദ്രന്‍ ഭാര്യ ശ്രീദേവിക്കൊപ്പം 22 വര്‍ഷമായി മംഗളൂരുവില്‍ താമസിച്ചുവരികയായിരുന്നു.

Related Articles
Next Story
Share it