കുമ്പള റെയില്‍വേ സ്റ്റേഷനും ദേശീയപാതക്കും സമീപത്തായി 'കുഞ്ഞുകരച്ചില്‍' പരിഭ്രാന്തി സൃഷ്ടിച്ചു

കുമ്പള: കുമ്പള റെയില്‍വേ സ്റ്റേഷനും ദേശീയപാതക്കും സമീപത്തായി 'കുഞ്ഞുകരച്ചില്‍' കേട്ടത് പരിഭ്രാന്തി സൃഷ്ടിച്ചു. വിവരത്തെ തുടര്‍ന്ന് കുമ്പള പൊലീസും ഉപ്പള ഫയര്‍ഫോഴ്‌സും നാട്ടുകാരും ഏറെ നേരം തിരച്ചില്‍ നടത്തി. കുമ്പള റെയില്‍വേ സ്റ്റേഷന് സമീപം അടിപ്പാതയുടെ സമീപത്ത് കൂടി നടന്നുപോവുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് കുഞ്ഞിന്റെ കരച്ചില്‍ കേട്ടതായി അറിയിച്ചത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിലും വിവരം അറിയിച്ചു. പൊലീസ് എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഓവുചാലിന്റെ അകത്തുനിന്നാവാം കരച്ചില്‍ കേട്ടതെന്ന് കരുതി ഉപ്പള ഫയര്‍ഫോഴ്‌സിനെ […]

കുമ്പള: കുമ്പള റെയില്‍വേ സ്റ്റേഷനും ദേശീയപാതക്കും സമീപത്തായി 'കുഞ്ഞുകരച്ചില്‍' കേട്ടത് പരിഭ്രാന്തി സൃഷ്ടിച്ചു. വിവരത്തെ തുടര്‍ന്ന് കുമ്പള പൊലീസും ഉപ്പള ഫയര്‍ഫോഴ്‌സും നാട്ടുകാരും ഏറെ നേരം തിരച്ചില്‍ നടത്തി. കുമ്പള റെയില്‍വേ സ്റ്റേഷന് സമീപം അടിപ്പാതയുടെ സമീപത്ത് കൂടി നടന്നുപോവുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് കുഞ്ഞിന്റെ കരച്ചില്‍ കേട്ടതായി അറിയിച്ചത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിലും വിവരം അറിയിച്ചു. പൊലീസ് എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഓവുചാലിന്റെ അകത്തുനിന്നാവാം കരച്ചില്‍ കേട്ടതെന്ന് കരുതി ഉപ്പള ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തിയും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതിനിടെ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചതായുള്ള വ്യാജ പ്രചരണം നടന്നതോടെ പലരും ഇവിടെ തടിച്ചുകൂടി. ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി കൂട്ടിയിട്ട സാമഗ്രികള്‍ക്കടിയില്‍ നായകുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. ഇതിന്റെ കരച്ചില്‍ മനുഷ്യ കുഞ്ഞിന്റെ കരച്ചിലാണെന്ന തെറ്റിദ്ധാരണയാണ് പരിഭ്രാന്തിക്കിടയാക്കിയതെന്നാണ് പറയുന്നത്.

Related Articles
Next Story
Share it