നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം-സി.ഐ.ടി.യു

കാലിക്കടവ്: നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് നിര്‍മാണ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വിലക്കയറ്റവും നിര്‍മാണ സാമഗ്രികളുടെ ലഭ്യതക്കുറവും ജില്ലയില്‍ രൂക്ഷമാണ്. ഇതില്‍ ഏറ്റവും വലയുന്നത് തൊഴിലാളികളാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. കാലിക്കടവ് കരക്കക്കാവ് ഓഡിറ്റോറിയത്തിലെ കെ. ബാലകൃഷ്ണന്‍ നഗറില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യു.പി ജോസഫ് ഉദ്ഘാടനം ചെയ്തു. എം.വി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി. മണിമോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി സാബു എബ്രഹാം, വി.പി. രാജീവന്‍, കെ. കുഞ്ഞിരാമന്‍, […]

കാലിക്കടവ്: നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് നിര്‍മാണ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വിലക്കയറ്റവും നിര്‍മാണ സാമഗ്രികളുടെ ലഭ്യതക്കുറവും ജില്ലയില്‍ രൂക്ഷമാണ്. ഇതില്‍ ഏറ്റവും വലയുന്നത് തൊഴിലാളികളാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. കാലിക്കടവ് കരക്കക്കാവ് ഓഡിറ്റോറിയത്തിലെ കെ. ബാലകൃഷ്ണന്‍ നഗറില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യു.പി ജോസഫ് ഉദ്ഘാടനം ചെയ്തു. എം.വി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി. മണിമോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി സാബു എബ്രഹാം, വി.പി. രാജീവന്‍, കെ. കുഞ്ഞിരാമന്‍, ടി. വി ഗോവിന്ദന്‍, എം. അമ്പൂഞ്ഞി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എം.വി. ചന്ദ്രന്‍ (പ്രസി.), പി. മണിമോഹന്‍ (സെക്ര.), ടി. നാരായണന്‍ (ട്രഷ.). കെ.വി. ജനാര്‍ദ്ദനന്‍ സ്വാഗതവും കെ.വി. പവിത്രന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it