സ്വപ്‌ന സുരേഷിന് വേണ്ടി പിടിവലിയുമായി ക്രൈംബ്രാഞ്ചും ഇ.ഡിയും; ചോദ്യം ചെയ്യാന്‍ അനുമതി വേണമെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍, അനുവദിക്കരുതെന്ന് ഇ.ഡി

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍. മുഖ്യമന്ത്രിക്കെതിരെയും മറ്റും മൊഴി നല്‍കാന്‍ ഇ.ഡി നിര്‍ബന്ധിക്കുന്നുവെന്ന സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശവുമായി ബന്ധപ്പെട്ടുള്ള കേസിലാണ് ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്. അതേസമയം ചോദ്യം ചെയ്യാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രംഗത്തെത്തി. കേസുമായി ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ജില്ലാ സെക്ഷന്‍സ് കോടതിയില്‍ ചോദ്യം ചെയ്യലിനുള്ള അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു. സ്വപ്ന സുരേഷിന്റെതെന്ന് പറഞ്ഞ് […]

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍. മുഖ്യമന്ത്രിക്കെതിരെയും മറ്റും മൊഴി നല്‍കാന്‍ ഇ.ഡി നിര്‍ബന്ധിക്കുന്നുവെന്ന സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശവുമായി ബന്ധപ്പെട്ടുള്ള കേസിലാണ് ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്.

അതേസമയം ചോദ്യം ചെയ്യാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രംഗത്തെത്തി. കേസുമായി ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ജില്ലാ സെക്ഷന്‍സ് കോടതിയില്‍ ചോദ്യം ചെയ്യലിനുള്ള അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു. സ്വപ്ന സുരേഷിന്റെതെന്ന് പറഞ്ഞ് പുറത്ത് വന്ന ശബ്ദരേഖ അവരുടേത് തന്നെയെന്ന് ഉറപ്പുവരുത്തണമെന്നും, മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഭീക്ഷണിപ്പെടുത്തിയോ എന്നും അന്വേഷിക്കേണ്ടതുണ്ടന്നും ക്രൈംബ്രാഞ്ച് വ്യകതമാക്കി.

Related Articles
Next Story
Share it