നടിയെ പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയെ ക്രൈംബ്രാഞ്ച് സംഘം ജയിലിലെത്തി ചോദ്യം ചെയ്തു

കൊച്ചി: പ്രമുഖ നടിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. അന്വേഷണ ഉദ്യാഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് സുനിയെ ജയിലിലെത്തി ചോദ്യം ചെയ്തത്. വെള്ളിയാഴ്ച ഹൈകോടതിയില്‍ കേസ് വന്നതിന് ശേഷമാണ് ക്രൈംബ്രാഞ്ച് നീക്കം. പള്‍സര്‍ സുനിയെ അടക്കം ചോദ്യം ചെയ്യേണ്ടി വരുമെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു. കേസില്‍ പള്‍സര്‍ സുനിക്കെതിരായ വല്ല നീക്കവും നടന്നിട്ടുണ്ടോ എന്നും എന്തുകൊണ്ടാണ് ദിലീപിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള നിലപാട് ഉണ്ടായത് എന്നും പരിശോധിക്കും. ദിലീപിനെ […]

കൊച്ചി: പ്രമുഖ നടിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. അന്വേഷണ ഉദ്യാഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് സുനിയെ ജയിലിലെത്തി ചോദ്യം ചെയ്തത്. വെള്ളിയാഴ്ച ഹൈകോടതിയില്‍ കേസ് വന്നതിന് ശേഷമാണ് ക്രൈംബ്രാഞ്ച് നീക്കം.

പള്‍സര്‍ സുനിയെ അടക്കം ചോദ്യം ചെയ്യേണ്ടി വരുമെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു. കേസില്‍ പള്‍സര്‍ സുനിക്കെതിരായ വല്ല നീക്കവും നടന്നിട്ടുണ്ടോ എന്നും എന്തുകൊണ്ടാണ് ദിലീപിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള നിലപാട് ഉണ്ടായത് എന്നും പരിശോധിക്കും. ദിലീപിനെ കാണാനെത്തിയപ്പോള്‍, ദിലീപിന്റെ സഹോദരന്‍ പള്‍സര്‍ സുനിയോടൊപ്പം കാറില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും സുനിക്ക് പണം നല്‍കിയത് കണ്ടിട്ടുണ്ടെന്നതടക്കമുള്ള വിവരങ്ങള്‍ നേരത്തെ ബാലചന്ദ്ര കുമാര്‍ ആരോപിച്ചിരുന്നു. ബാലചന്ദ്രകുമാറിനെ കണ്ടതടക്കമുള്ള കാര്യം പള്‍സര്‍ സുനി സമ്മതിച്ചതായാണ് വിവരം. ഇത് പള്‍സര്‍ സുനിയെ തനിക്ക് നേരത്തെ അറിയില്ലായിരുന്നുവെന്ന ദിലീപിന്റെ വാദം പൊളിക്കാന്‍ സാധിക്കുന്ന തെളിവായേക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

നേരത്തെ പള്‍സര്‍ സുനി ജയിലില്‍ വെച്ച് എഴുതിയതെന്ന തരത്തിലുള്ള കത്ത് പുറത്തുവന്നിരുന്നു. ആ കത്തുമായി ബന്ധപ്പെട്ട് നേരത്തെ പള്‍സര്‍ സുനിയുടെ സെല്ലില്‍ പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്.

Related Articles
Next Story
Share it