ക്രൈംബ്രാഞ്ച് സംഘം വീട്ടിലെത്തി കാവ്യാമാധവനെ ചോദ്യം ചെയ്യുന്നു
കൊച്ചി: നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യാമാധവനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യുന്നു. ഇന്നുച്ചയോടെയാണ് ക്രൈംബ്രാഞ്ച് സംഘം കാവ്യയുടെ വീട്ടിലെത്തിയത്. ഇന്ന് 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കാവ്യക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വീട്ടില്‍ വെച്ചുമാത്രമേ തന്നെ ചോദ്യം ചെയ്യാവൂ എന്ന നിലപാട് കാവ്യ ആവര്‍ത്തിച്ചതോടെ സംഘം ഇന്നുച്ചയ്ക്ക് 12 മണിയോടെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തി മൊഴിയെടുക്കാന്‍ തുടങ്ങി. ക്രൈംബ്രാഞ്ച് എസ്.ഐ മോഹന ചന്ദ്രന്‍, ഡി.വൈ.എസ്.പി ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള […]

കൊച്ചി: നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യാമാധവനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യുന്നു. ഇന്നുച്ചയോടെയാണ് ക്രൈംബ്രാഞ്ച് സംഘം കാവ്യയുടെ വീട്ടിലെത്തിയത്. ഇന്ന് 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കാവ്യക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വീട്ടില്‍ വെച്ചുമാത്രമേ തന്നെ ചോദ്യം ചെയ്യാവൂ എന്ന നിലപാട് കാവ്യ ആവര്‍ത്തിച്ചതോടെ സംഘം ഇന്നുച്ചയ്ക്ക് 12 മണിയോടെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തി മൊഴിയെടുക്കാന്‍ തുടങ്ങി. ക്രൈംബ്രാഞ്ച് എസ്.ഐ മോഹന ചന്ദ്രന്‍, ഡി.വൈ.എസ്.പി ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കാനെത്തിയത്. നടിയെ അക്രമിച്ച കേസിന്റെ ഗൂഡാലോചനയില്‍ ദിലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ് തുടരന്വേഷണത്തില്‍ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്. ഇതില്‍ വ്യക്തത വരുത്തുന്നതിനാണ് കാവ്യയില്‍ നിന്ന് മൊഴിയെടുക്കാന്‍ തീരുമാനിച്ചത്.
വീട്ടില്‍ ചെന്ന് ചോദ്യം ചെയ്യേണ്ടെന്ന നിലപാടായിരുന്നു നേരത്തെ അന്വേഷണ സംഘത്തിനുണ്ടായിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.