സംസ്ഥാനത്തെ വനംകൊള്ളയില്‍ ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും ഗൂഢാലോചനയുണ്ടെന്ന് ക്രൈം ബ്രാഞ്ച്

വയനാട്: സംസ്ഥാനത്തെ വനംകൊള്ളയില്‍ ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും ഗൂഢാലോചനയുണ്ടെന്ന് ക്രൈം ബ്രാഞ്ച്. മോഷണത്തിനും ഗൂഢാലോചനക്കുമായി ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഈ പരാമര്‍ശങ്ങളുള്ളത്. വിവിധ പട്ടയ ഭൂമികളില്‍ നിന്നും വനം പുറമ്പോക്ക് ഭൂമിയില്‍ നിന്നും മരം മുറിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. വിവിധ പട്ടയ-വന ഭൂമികളില്‍ നിന്നും മരം കവര്‍ന്നതായി ക്രൈം ബ്രാഞ്ച് എഫ് ഐ ആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബര്‍ 24ന് ഇറക്കിയ ഉത്തരവ് മറയാക്കിയാണ് മരം മുറിച്ചു കടത്തിയത്. അതിനിടെ, ബത്തേരി, […]

വയനാട്: സംസ്ഥാനത്തെ വനംകൊള്ളയില്‍ ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും ഗൂഢാലോചനയുണ്ടെന്ന് ക്രൈം ബ്രാഞ്ച്. മോഷണത്തിനും ഗൂഢാലോചനക്കുമായി ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഈ പരാമര്‍ശങ്ങളുള്ളത്. വിവിധ പട്ടയ ഭൂമികളില്‍ നിന്നും വനം പുറമ്പോക്ക് ഭൂമിയില്‍ നിന്നും മരം മുറിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. വിവിധ പട്ടയ-വന ഭൂമികളില്‍ നിന്നും മരം കവര്‍ന്നതായി ക്രൈം ബ്രാഞ്ച് എഫ് ഐ ആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബര്‍ 24ന് ഇറക്കിയ ഉത്തരവ് മറയാക്കിയാണ് മരം മുറിച്ചു കടത്തിയത്. അതിനിടെ, ബത്തേരി, മീനങ്ങാടി പോലീസ് സ്റ്റേഷനുകളില്‍ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഓരോ കേസും പ്രത്യേകം പരിശോധിക്കേണ്ടതുണ്ടെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്.

മരം മുറിച്ച ഭൂമിയുടെ പട്ടയത്തിന്റെ സ്വഭാവം, മരം മുറിക്കാനും കടത്താനും റവന്യൂ-വനം ഉദ്യോഗസ്ഥര്‍ നല്‍കിയ അനുമതി തുടങ്ങി ഓരോ കാര്യങ്ങളും പരിശോധിച്ച് ക്രമക്കേട് സംബന്ധിച്ച് കൃത്യമായി മനസ്സിലാക്കാനാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ നീക്കം.

Related Articles
Next Story
Share it